സാറ്റ്ന (മധ്യപ്രദേശ്): ക്രിസ്തു മതത്തിലേക്ക് മാറിയ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയും യുവാവും തമ്മിലുളള വിവാഹച്ചടങ്ങ് പൊലീസും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പള്ളിയില്‍ കയറി തടഞ്ഞു. മധ്യപ്രദേശിലെ കോല്‍ഗാവാനിലാണ് സംഭവം. കോള്‍ഗാവാന്‍ പൊലീസ് സ്റ്റേഷനില്‍ ബജ്റംഗ്ദള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. ജനനസര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാന്‍ 10 ദിവസം കൂടി കഴിയണമെന്ന് പൊലീസ് സൂപ്രണ്ട് സീതാറാം യാദവ് പറഞ്ഞു. വരനും വിവാഹച്ചടങ്ങിന് നേതൃത്വം നല്‍കിയ പാസ്റ്റര്‍ സാം സാമുവലും ഉള്‍പ്പെടെ 10 പേരെ അറസ്റ്റുചെയ്തു.പിന്നാക്ക വിഭാഗ കമീഷന്‍ അംഗം ലക്ഷ്മി യാദവിന്‍െറയും ബജ്റംഗ്ദളിന്‍െറയും പരാതിയിലാണ് കേസെടുത്തത്.
മതം മാറിയ വിവരവും ഇവര്‍ നിയമപ്രകാരം പൊലീസിനെ അറിയിച്ചിരുന്നില്ല.മതംമാറ്റനിയമ പ്രകാരവും ബാലവിവാഹ നിരോധ നിയമവുമനുസരിച്ചാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.