ന്യൂഡല്‍ഹി: റെയോ ഡി ജനീറോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡറാവാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐഐ.ഒ.എ) ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറെയും ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്മാനെയും സമീപിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് സചിനും റഹ്മാനും െഎ.ഒ.എ കത്തയച്ചു. ഇരുവരുടെയും മറുപടിക്കായി കാത്തിരിക്കുകയാണ്. ഐ.ഒ.എ വൈസ് പ്രസിഡന്റ് ടാര്‍ലോച്ചന്‍ സിംഗ് വ്യക്തമാക്കി.
നേരത്തെ റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്‍റെ ഗുഡ്‌വില്‍ അംബാസിഡറായി ബോളിവുഡ് താരം സല്‍മാന്‍ ഖാനെ നിയമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ചില കായിക താരങ്ങള്‍ രംഗത്തെത്തിയതോടെയാണ് റഹ്മാനെയും സച്ചിനേയും കൂടി ഉള്‍പ്പെടുത്തിയതെന്നറിയുന്നു. 2014 ഏഷ്യന്‍ ഗെയിംസിന് ശേഷം സസ്‌പെന്‍ഷനിലായ ബോക്‌സിങ് താരം സരിതാ ദേവിയെ പിന്തുണച്ച് സച്ചിന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഉടമയാണ് സച്ചിന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.