ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തിന്‍െറ ഗുഡ്വില്‍ അംബാസഡര്‍മാരായി ബോളിവുഡ് താരം സല്‍മാന്‍ ഖാനൊപ്പം ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറെയും ഓസ്കര്‍ ജേതാവ് എ.ആര്‍. റഹ്മാനെയും നിയമിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍െറ (ഐ.ഒ.എ) നീക്കമാരംഭിച്ചു. നേരത്തെ സല്‍മാന്‍ ഖാനെ നിയോഗിച്ചതില്‍ പ്രമുഖ കായികതാരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഐ.ഒ.എയുടെ പുതിയ നീക്കം. ഇതുസംബന്ധിച്ച് സചിന്‍െറയും റഹ്മാന്‍െറയും അഭിപ്രായം ഐ.ഒ.എ ആരാഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്‍െറ ബ്രാന്‍ഡ് അംബാസഡറാകാന്‍ സചിന്‍ ടെണ്ടുല്‍കറെയും എ.ആര്‍. റഹ്മാനെയും സമീപിച്ചിരുന്നു.
എന്നാല്‍, ഇതുവരെ ഇരുവരുടെയും പ്രതികരണം ലഭിച്ചിട്ടില്ല. ഐ.ഒ.എ വൈസ് പ്രസിഡന്‍റ് തര്‍ലോചന്‍ സിങ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സല്‍മാന്‍ ഖാനെ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്‍െറ ഗുഡ്വില്‍ അംബാസഡറായി തെരഞ്ഞെ
ടുത്തത്. ഒളിമ്പിക്സ് മെഡല്‍ ജേതാവ് മേരികോം, ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്, ഷൂട്ടിങ് താരം അപൂര്‍വി ചന്ദേല എന്നിവരുടെ സാന്നിധ്യത്തിലാണ് സല്‍മാനെ തെരഞ്ഞെടുത്തത്. എന്നാല്‍, ഐ.ഒ.എയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍ അത്ലറ്റ് മില്‍ഖാ സിങ്, ഒളിമ്പിക്സ് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത് എന്നിവര്‍ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.