ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും സംഘർഷം. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. മുപ്പത് പേർക്ക് പരിക്കേറ്റു. ആമിർ മിർ എന്ന യുവാവാണ് മരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രണ്ടു ദിവസത്തെ കശ്മീർ സന്ദൾശനം നടത്തുന്നതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്.
ആമിർ മിറിെൻറ മരണം ശ്രീ മഹാരാജ ഹരിസിങ്(എസ്.എം.എച്ച്.എസ്) ആശുപത്രി സൂപ്രണ്ട് സ്ഥിരീകരിച്ചു. യുവാവിനെ ആശുപത്രിയിെലത്തിച്ചപ്പോൾ മരണപ്പെട്ടിരുന്നെന്നും നെഞ്ചിലാകെ പെല്ലറ്റ് ഷെൽ മൂലമുള്ള മുറിവുകളുണ്ടായിരുന്നെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ജൂലൈ എട്ടിന് ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്ന് കശ്മീരിലുണ്ടായ സംഘർഷം തുടരുകയാണ്. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 68 പേർ കൊല്ലപ്പെട്ടു.
ഒന്നര മാസമായി സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മീരിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്. ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്ർഷിയും ആഭ്യന്തരമന്ത്രിയെ അനുഗമിക്കുന്നണ്ട്. രാജ്നാഥ് സിങ് പൗരസമൂഹ പ്രതിനിധികളുമായി സംസാരിക്കും. എന്നാല്‍, ഹുര്‍റിയത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടനവാദി സംഘടനകളുമായി രാജ്നാഥ് ചര്‍ച്ച നടത്തില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.