ആര്‍.എസ്.എസിനെതിരായ പ്രസ്താവനകളില്‍ ഉറച്ചു നില്‍ക്കുന്നു - രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിനെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് എന്ന സംഘടനയുടെ വിദ്വേഷപരവും ഭിന്നിപ്പിക്കുന്നതുമായ അജണ്ടക്കെതിരെയുള്ള പോരാട്ടം ഒരിക്കലും അവസാനിപ്പിക്കുകയില്ല. ആര്‍.എസ്.എസിനെതിരെയുള്ള തന്‍റെ നിലപാട്​ മയപ്പെടുത്തിയിട്ടെല്ളെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മഹാത്മ ഗാന്ധിയുടെ വധത്തിനു പിന്നില്‍ ഹിന്ദു ദേശീയവദി സംഘടനയാണെന്ന് ആക്ഷേപിച്ചിട്ടില്ല.ഗാന്ധിയുടെ വധത്തിന് പിന്നില്‍ അത്തരം സംഘടനാ അനുകൂലികളായ ആളുകളുണ്ടെന്നാണ് പറഞ്ഞതെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. ഒരു സംഘടന എന്ന നിലയില്‍ ആര്‍.എസ്.എസിനെതിരെ ആക്ഷേപമുന്നയിച്ചിട്ടില്ളെന്നും അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ അഡ്വ. കബില്‍ സിബല്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് തിരുത്തികൊണ്ടാണ് ആര്‍.എസ്.എസ് എന്ന സംഘടനക്കെതിരെ  നടത്തിയ പ്രസ്താവനകളിലെല്ലാം താന്‍ ഉറച്ചു നില്‍ക്കുമെന്ന നിലപാടുമായി രാഹുല്‍ വീണ്ടും രംഗത്തത്തെിയിരിക്കുന്നത്.
മഹാത്മ ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഹരജി തീര്‍പ്പാക്കാന്‍ കേസ് സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റിയിരുന്നു. വിഷയത്തില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.  
മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന പ്രസ്താവന നടത്തിയതിന് ക്ഷമാപണം നടത്തി മാനനഷ്ടക്കേസ് ഒഴിവാക്കാനുള്ള സുപ്രീംകോടതിയുടെ ഉപദേശം രാഹുല്‍ തള്ളിയിരുന്നു. ഇതിനെതുടര്‍ന്നാണ്  മാനനഷ്ടക്കേസില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കാന്‍ രാഹുല്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്​ട്രയിലെ താനെയിൽ നടന്ന റാലിയിലാണ്​ ​ മഹാത്മ ഗാന്ധി വധവുമായി ബന്ധപ്പെട്ട് രാഹുല്‍ പരാമര്‍ശം നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.