ന്യൂഡല്‍ഹി: സ്കോര്‍പീന്‍ മുങ്ങിക്കപ്പല്‍ രേഖകളുടെ ചോര്‍ച്ചയില്‍ ആശങ്കപ്പെടാനില്ളെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍. ചോര്‍ച്ച പുറത്തുകൊണ്ടുവന്ന ‘ദി ആസ്ട്രേല്യന്‍’ പത്രം രണ്ടാംഘട്ട രേഖകള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ചോര്‍ന്ന രേഖകളില്‍ സ്കോര്‍പീന്‍ മുങ്ങിക്കപ്പലിലെ ആയുധ സന്നാഹങ്ങളെക്കുറിച്ചുള്ള വിവരമില്ല. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തെറ്റായ വിവരങ്ങളാണ്. ചില കാര്യങ്ങളില്‍ ആശങ്കയുണ്ട്.
അത് എത്രത്തോളം ഭീഷണിയാണെന്ന് പ്രതിരോധ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. ചോര്‍ച്ച ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളില്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുമുണ്ട്. മന$പൂര്‍വം രേഖകള്‍ ചോര്‍ത്തിയതാണെന്ന് കരുതുന്നില്ല -മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫ്രാന്‍സില്‍ പ്രതിരോധ, ആയുധ മേഖലകളുടെ ചുമതലക്കാരായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ആര്‍മെനന്‍റില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പുറത്തുവന്ന രേഖകളെല്ലാം പരിശോധിച്ചതുപ്രകാരം പേടിക്കാനൊന്നുമില്ളെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
രേഖകളുടെ ചോര്‍ച്ച മയപ്പെടുത്തി കാണാനും ഫ്രഞ്ച് സഹായത്തോടെ ആറ് സ്കോര്‍പീന്‍ ക്ളാസ് മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാനുള്ള 23,000 കോടിയുടെ പദ്ധതിയുമായി മുന്നോട്ടുപോകാനുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഫ്രാന്‍സുമായുള്ള 60,000 കോടി രൂപയുടെ റാഫേല്‍ പോര്‍വിമാന ഇടപാടുമായി മുങ്ങിക്കപ്പല്‍ രേഖകളുടെ ചോര്‍ച്ച ബന്ധപ്പെടുത്തേണ്ടതില്ളെന്നും തീരുമാനമുണ്ട്.
മുങ്ങിക്കപ്പല്‍ രേഖകളുടെ ചോര്‍ച്ച ഫ്രാന്‍സില്‍നിന്ന് റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകളെ ബാധിക്കുമോയെന്ന ചോദ്യത്തിന് ഒരു ചോര്‍ച്ചയുടെ പേരില്‍ എല്ലാ ഫ്രഞ്ച് ഉല്‍പന്നങ്ങളും വേണ്ടെന്നുവെക്കാനാകില്ളെന്നായിരുന്നു മന്ത്രി പരീകറിന്‍െറ മറുപടി. ചോര്‍ന്ന രേഖകളില്‍ പേടിക്കാനൊന്നുമില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ശത്രുവിന്‍െറ പക്കലത്തെിയാല്‍ അപകടമാകുന്ന സുപ്രധാന വിവരങ്ങളടങ്ങിയ രേഖകള്‍ തന്നെയാണ് ചോര്‍ന്നതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ‘ദി ആസ്ട്രേല്യന്‍’ പത്രം. മുങ്ങിക്കപ്പലിന്‍െറ 22400 പേജുകള്‍ കൈവശമുണ്ടെന്നാണ് പത്രത്തിന്‍െറ ലേഖകന്‍ കമറണ്‍ സ്റ്റുവര്‍ട്ട് അവകാശപ്പെടുന്നത്. അതില്‍ അതീവ പ്രാധാന്യമുള്ളവ പ്രസിദ്ധീകരിക്കുന്നില്ളെന്നും പത്രം വ്യക്തമാക്കിയിട്ടുണ്ട്.
രേഖകളുടെ ചോര്‍ച്ച ഇന്ത്യയില്‍നിന്നല്ളെന്ന് ഏറക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി മുങ്ങിക്കപ്പല്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്ന ഡി.സി.എന്‍.എസിന്‍െറ ഉദ്യോഗസ്ഥനായിരുന്ന, 2011ല്‍ ഡി.സി.എന്‍.എസില്‍നിന്ന് പുറത്താക്കപ്പെട്ട ഫ്രഞ്ച് പൗരന്‍ മോഷ്ടിച്ച രേഖകളാണ് പത്രത്തില്‍ വന്നതെന്നാണ് ഫ്രഞ്ച് അധികൃതര്‍ ഇന്ത്യയെ അറിയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.