ഹൈദരാബാദ്: ഒരു കുട്ടിക്കുവേണ്ടി രണ്ടു ദമ്പതികള്‍ അവകാശവാദമുന്നയിച്ചതിനെ തുടര്‍ന്ന് യഥാര്‍ഥ മാതാപിതാക്കളെ കണ്ടത്തൊന്‍ ഡി.എന്‍.എ പരിശോധന നടത്തുന്നു. ഏകദേശം ഒരേസമയത്ത് പ്രസവിച്ച രണ്ടു കുട്ടികളില്‍ ആണ്‍കുട്ടി തങ്ങളുടേതാണെന്ന ദമ്പതികളുടെ അവകാശവാദത്തെ തുടര്‍ന്നാണ് ഡി.എന്‍.എ പരിശോധനക്ക് ശിപാര്‍ശ ചെയ്തത്.
ഹൈദരാബാദിലെ കോടി സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
ചൊവ്വാഴ്ച തന്‍െറ ഭാര്യ രചിത പ്രസവിച്ച ആണ്‍കുട്ടിക്കുപകരം ആശുപത്രി ജീവനക്കാര്‍ പെണ്‍കുട്ടിയെ നല്‍കിയെന്ന് കാണിച്ച് ഭര്‍ത്താവ് ശത്രു ബാബുവാണ് പൊലീസിനെ സമീപിച്ചത്. എന്നാല്‍, രചിത പ്രസവിച്ചത് പെണ്‍കുട്ടിയെ ആണെന്നും നാലു മിനിറ്റ് വ്യത്യാസത്തില്‍ രമാദേവി എന്ന മറ്റൊരു സ്ത്രീയാണ് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയതെന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. രണ്ടു പ്രസവവും സിസേറിയനിലൂടെയായിരുന്നു. രമാദേവി പ്രസവിച്ച കുഞ്ഞിനെ കാണിക്കാന്‍ അവരുടെ ബന്ധുക്കളെ വിളിപ്പിച്ചപ്പോള്‍ രചിതയുടെ ബന്ധുക്കള്‍ വന്ന് കുട്ടിയെ വാങ്ങിപ്പോവുകയായിരുന്നുവെന്നും ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
എന്നാല്‍, രചിത പ്രസവിച്ചത് പെണ്‍കുട്ടിയെ ആണെന്ന് അവരോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അവര്‍ കൂട്ടാക്കുന്നില്ളെന്നും ഇതേതുടര്‍ന്നാണ് ഡി.എന്‍.എ പരിശോധനക്ക് നിര്‍ദേശിച്ചതെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. തെലങ്കാനയിലെ ഫോറന്‍സിക് ലാബിലായിരിക്കും പരിശോധന. ഇതിനായി തര്‍ക്കമുന്നയിച്ച മാതാപിതാക്കളുടെ രക്തസാമ്പ്ള്‍ ശേഖരിച്ചു. രമാദേവി പരാതി നല്‍കിയിട്ടില്ളെന്ന് സുല്‍ത്താന്‍ ബസാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി. ശിവശങ്കര്‍ റാവു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.