സീതാദേവിയോട് ‘അനീതി’ കാട്ടിയതിന് ശ്രീരാമനെതിരെ കോടതിയില്‍ പരാതി

സീതാമാര്‍ഹി (ബിഹാര്‍): രാമായണത്തില്‍ സീതാദേവിയോട് കടുത്ത ‘അനീതി’ കാട്ടിയതിന് സാക്ഷാല്‍ ശ്രീരാമചന്ദ്രന് കോടതി കയറേണ്ടിവന്നേനേ, ബിഹാറിലെ ഒരു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ളെങ്കില്‍. ഠാകുര്‍ ചന്ദന്‍കുമാര്‍ സിങ് എന്ന അഭിഭാഷകനാണ് ശ്രീരാമന്‍െറ ‘കൊടുംക്രൂരത’യിലേക്ക് കോടതിയുടെ ഇടപെടല്‍ ക്ഷണിച്ചത്. ഒരു ന്യായവുമില്ലാതെ രാമനും ലക്ഷ്മണനും ചേര്‍ന്ന് സീതാദേവിയെ കൊടുംകാട്ടില്‍ ഉപേക്ഷിച്ചുവെന്നും ഇതിന് ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്നുമായിരുന്നു ചന്ദന്‍കുമാര്‍ സിങ്ങിന്‍െറ പരാതിയിലെ ആവശ്യം. യുക്തിക്കും വസ്തുതക്കും നിരക്കാത്തതെന്നുപറഞ്ഞ് പരാതി കിട്ടിയ ഉടന്‍ കോടതി തള്ളിക്കളയുകയായിരുന്നു. കേസെടുക്കാന്‍ തക്ക പരാതിയല്ളെന്നും പരാതിക്കാധാരമായ തെളിവൊന്നും ഹരജിക്കാരന്‍ ഹാജരാക്കിയിട്ടില്ളെന്നും കൂടി കോടതി ചൂണ്ടിക്കാട്ടിയതായും പറയുന്നു.
ക്രൂരമൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടിലേക്ക് സീതയെ തനിച്ച് അയച്ചത് ക്രൂരതയാണെന്ന് ഹരജിയില്‍ പറയുന്നു. ത്രേതായുഗം മുതല്‍ക്കേ സ്ത്രീകളോടുള്ള സമീപനം ഇതാണ്. ത്രേതായുഗത്തില്‍ സ്ത്രീകള്‍ക്ക് നീതി കിട്ടിയില്ളെങ്കില്‍ പിന്നെ എങ്ങനെ കലിയുഗത്തില്‍ നീതി കിട്ടുമെന്നും ഹരജിക്കാരന്‍ ചോദിക്കുന്നുണ്ട്.
ഹരജി തള്ളിയതിനുപിറകെ, ശ്രീരാമനെ താറടിച്ചുകാണിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ചന്ദന്‍കുമാര്‍ സിങ്ങിനെതിരെ മൂന്നു പരാതികളും ഫയല്‍ ചെയ്തു. ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയാണ് ഹരജിക്കാരന്‍െറ ലക്ഷ്യമെന്ന് ഈ പരാതികളില്‍ പറയുന്നു. അഭിഭാഷകനെതിരായ ഹരജികള്‍  ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മറ്റൊരു കോടതിയുടെ പരിഗണനക്ക് വിട്ടിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.