ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയാണ് സിയാചിന്‍ മഞ്ഞുമല. യഥാര്‍ഥത്തില്‍ ഇത് കേവലം മഞ്ഞുമലയല്ല, ഹിമാനിയാണ്. കരയില്‍ ഒഴുകി നടക്കുന്ന മഞ്ഞുപാടങ്ങളാണ് ഹിമാനികള്‍ (ഗ്ളേഷ്യര്‍). ഉയര്‍ന്ന പര്‍വതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലൊമൊക്കയാണ് ഹിമാനികള്‍ കാണുന്നത്. ലോകത്ത് ധ്രുവപ്രദേശങ്ങളിലല്ലാത്ത ഏറ്റവും വലിയ രണ്ടാമത്തെ ഹിമാനികൂടിയാണ് സിയാചിന്‍. അതിശൈത്യം മൂലം ജനവാസം അസാധ്യമായ ഈ മേഖലയില്‍ 1984 മുതല്‍ ഇന്ത്യയുടെയും പാകിസ്താന്‍െറയും സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ട്. സൈനികര്‍ക്ക് ഭക്ഷണവും മറ്റും എത്തിക്കുന്നത് ഹെലികോപ്ടറിലാണ്. സമുദ്രനിരപ്പില്‍നിന്ന് 19600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സിയാചിന്‍െറ ഏകദേശം 74 കിലോമീറ്റര്‍ ഭാഗം (പ്രധാന അഞ്ച് മേഖലകള്‍) ഇന്ത്യയുടെ കൈവശവും നാല് കിലോമീറ്റര്‍ വരുന്ന ഭാഗം പാകിസ്താന്‍െറ നിയന്ത്രണത്തിലുമാണ്. ഇരു രാജ്യങ്ങളും ഇവിടെ 4000 ഓളം സൈനികരെ വ്യന്യസിച്ചിട്ടുണ്ട്.
ഹിമാലയന്‍ കൊടുമുടികളിലത്തൊന്‍ പര്‍വതാരോഹകര്‍ സിയാചിന്‍ വഴി യാത്ര തുടങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും ഇവിടെ സൈനികരെ വിന്യസിച്ചത്. 150 ഒൗട്ട്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിടെ, സൈനികര്‍ തമ്മില്‍ കാര്യമായ ഏറ്റുമുട്ടല്‍ നടന്നിട്ടില്ളെങ്കിലും പ്രതികൂല കാലാവസ്ഥമൂലം നിരവവധി സൈനികര്‍ മേഖലയില്‍ മരിച്ചുവീണിട്ടുണ്ട്. അതിശൈത്യവും മഞ്ഞിടിച്ചിലുമാണ് പ്രധാനമായും മരണകാരണം. കഴിഞ്ഞമാസം, പാക് നിയന്ത്രിത മേഖലയില്‍ 40 സൈനികരാണ് മഞ്ഞിടിച്ചില്‍മൂലം മരിച്ചത്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം, 1984 മുതല്‍ സിയാചിനില്‍ പ്രതികൂല കാലാവസ്ഥമൂലം 869 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ച പാക് സൈനികരുടെ എണ്ണം ഇതിലൂം ഇരട്ടിവരും. 2012 ഏപ്രിലിലുണ്ടായ കനത്ത ഹിമപാതത്തില്‍ 129 പാക് സൈനികര്‍ ഇവിടെ മരിച്ചിരുന്നു. സിയാചിനില്‍നിന്ന് ഏറ്റവും അടുത്തുള്ള മനുഷ്യവാസ മേഖല ഏകദേശം 25 കിലോമീറ്റര്‍ അകലെയുള്ള വാര്‍ഷി ഗ്രാമമാണ്.
സിയാചിനില്‍നിന്ന് ഇരുരാജ്യങ്ങളും സൈനികരെ പിന്‍വലിക്കുന്നതു സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ച നടന്നിട്ടുണ്ടെങ്കിലും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സൈനിക പിന്മാറ്റം സാധ്യമല്ളെന്നാണ് രണ്ട് രാജ്യങ്ങളുടെയും നിലപാട്. ഇന്ത്യയെ സംബന്ധിച്ച്, ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് സിയാചിന്‍.
മൂന്ന് പതിറ്റാണ്ടായുള്ള സൈനിക സാന്നിധ്യം സിയാചിന്‍െറ പ്രകൃതിയെ മലിനമാക്കിയതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. സൈനിക വിന്യാസത്തിനായി ഇവിടുത്തെ മഞ്ഞുപാളികള്‍ പൊട്ടിക്കുന്നതിനും കൃത്രിമമായി ഉരുക്കാനും രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതാണ് ഇതിലൊന്ന്. പ്രകൃതിയില്‍ അലിഞ്ഞുചേരാത്ത മാലിന്യങ്ങളും ആയുധ അവശിഷ്ടങ്ങളുമെല്ലാം സിയാചിന്‍െറ പ്രകൃതിയെ മാറ്റിമറിക്കുന്നുണ്ട്. ആഗോളതാപനത്തിന്‍െറകൂടി ഫലമായി സിയാചിന്‍ ഹിമാനിയുടെ ഘടനയില്‍തന്നെ മാറ്റംവരുകയും മഞ്ഞുരുക്കം അപകടനിലയിലേക്ക് പരിണമിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.