ന്യൂഡല്‍ഹി: ലാന്‍സ് നായിക് ഹനുമന്തപ്പ ആത്മവീര്യംകൊണ്ട് ആറുദിവസത്തെ പടനയിച്ചത് സ്വന്തം ജീവനുവേണ്ടിയായിരുന്നു. അതും തനിച്ച്, മൈനസ് 45 ഡിഗ്രി സെല്‍ഷ്യസില്‍, ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയില്‍... ജയിച്ചു; മഞ്ഞുപാളികളുടെ രൂപത്തില്‍ ആലിംഗനം ചെയ്യാനത്തെിയ മരണത്തിന് ഈ ധീരനെ കീഴടക്കാനായില്ല. സിയാചിനിലെ ഹിമപാതത്തില്‍ 25 അടിയോളം മഞ്ഞിനടിയില്‍ പെട്ടുപോയ ഹനുമന്തപ്പയെ ഏഴാം നാള്‍ സൈന്യം അദ്ഭുതകരമായി രക്ഷപ്പെടുത്തി. അതീവ ഗുരുതരാവസ്ഥയിലായ ഹനുമന്തപ്പയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞുപാളികള്‍ തലക്കു മുകളില്‍ പതിച്ചപ്പോള്‍ ഭാഗ്യംകൊണ്ട് രൂപപ്പെട്ട വായുഅറയില്‍പെട്ടതാണ് ജീവന്‍ നിലനിര്‍ത്താന്‍ ഹനുമന്തപ്പയെ സഹായിച്ചത്. സൈനികന്‍െറ നില അതീവ ഗുരുതരമാണെന്നും വൃക്കകളും കരളും തകരാറിലാണെന്നും 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആര്‍മി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. രക്തസമ്മര്‍ദം താഴ്ന്ന നിലയിലാണ്. ന്യുമോണിയ ബാധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ടോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. കര്‍ണാടക ദര്‍വാഡ സ്വദേശിയാണ് ഹനുമന്തപ്പ. സൈനിക ആശുപത്രിയിലത്തെി ഹനുമന്തപ്പയെ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതായി പറഞ്ഞു. ഹനുമന്തപ്പയുടെ സഹനശേഷിയും അജയ്യതയും വിവരിക്കാന്‍ വാക്കുകളില്ളെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. പ്രതിരോധമന്ത്രി മനോഹര്‍ പരീകരും ആശുപത്രിയിലത്തെി.
ഈമാസം മൂന്നിനാണ് സിയാചിനിലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന ലഡാക് മേഖലയിലെ നോര്‍തേണ്‍ ഗ്ളേസിയര്‍ സെക്ടറില്‍ സമുദ്രനിരപ്പില്‍നിന്ന് 19,600 അടി ഉയരത്തിലുള്ള സൈനിക ടെന്‍റിന് മുകളില്‍ ഹിമപാതമുണ്ടായത്. ഉയരത്തില്‍നിന്ന് മഞ്ഞുപാളി സൈനിക ക്യാമ്പിനു മുകളിലേക്ക് വീഴുകയായിരുന്നു. ജോലിയിലുണ്ടായിരുന്ന കൊല്ലം സ്വദേശി ലാന്‍സ് നായിക് ബി. സുധീഷ് ഉള്‍പ്പെടെ 10 സൈനികരും മരിച്ചുവെന്നാണ് കരുതിയത്. കടുത്ത മഞ്ഞുവീഴ്ചയും മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെയത്തെിയ കൊടുംതണുപ്പും കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. 25 അടിയോളം മഞ്ഞുപാളി നീക്കിയപ്പോള്‍ ചൊവ്വാഴ്ച രാവിലെ നാലു പേരുടെ മൃതദേഹം കിട്ടി. അവശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരവെയാണ് ഹനുമന്തപ്പയെ ജീവനോടെ കണ്ടത്തെിയത്. നേരിയ ശ്വാസമിടിപ്പ് തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലത്തെിക്കുകയായിരുന്നു. മഞ്ഞുപാളിക്കടിയില്‍നിന്ന് ഏഴാം ദിവസം ഹനുമന്തപ്പയെ ജീവനോടെ കണ്ടത്തൊന്‍ സാധിച്ചതിനെ അദ്ഭുതമെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാകില്ളെന്ന് ലഫ്. കേണല്‍ എസ്.കെ. പാട്യാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.