ഇ.പി.എഫ് പലിശനിരക്ക് 8.8 ശതമാനം


ന്യൂഡല്‍ഹി: തൊഴിലാളികളുടെ എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപങ്ങളുടെ 2015-16 വര്‍ഷത്തെ പലിശനിരക്ക് 8.8 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. 8.75 ശതമാനമായിരുന്നതാണ് നേരിയ തോതില്‍ വര്‍ധിപ്പിച്ചത്. 8.90 ശതമാനമാക്കണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നെങ്കിലും നിലവിലെ ആഗോള പ്രതിസന്ധിയും രാജ്യത്ത് പലിശനിരക്ക് കുറഞ്ഞുവരുന്നതും പരിഗണിച്ച് 8.8 ശതമാനമായി നിശ്ചയിക്കുകയായിരുന്നുവെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.