ഇന്ത്യന്‍ ചികിത്സാരീതികളുടെ ആഗോളപ്രചാരണത്തിന് ലോകാരോഗ്യസംഘടനയുമായി ധാരണ

ന്യൂഡല്‍ഹി: ആയുര്‍വേദം, യോഗ, യൂനാനി, പഞ്ചകര്‍മ തുടങ്ങിയ ഇന്ത്യന്‍ ചികിത്സാരീതികളുടെ അന്താരാഷ്ട്ര പ്രചാരണത്തിന് ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് പദ്ധതി. ഇന്ത്യന്‍ ചികിത്സാരീതിയുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരംനല്‍കി. ഇതനുസരിച്ചുള്ള കരാര്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ആയുഷ് മന്ത്രാലയവും ലോകാരോഗ്യസംഘടനയും വൈകാതെ ഒപ്പുവെക്കും. കരാര്‍ പ്രകാരം ലോകാരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണങ്ങളിലും പരിപാടികളിലും ആയുര്‍വേദം, യോഗ എന്നിവ ഉള്‍പ്പെടെ ചികിത്സാരീതികള്‍ക്ക് ഇടംലഭിക്കും. ഇന്ത്യന്‍ ചികിത്സാരീതിയുടെ ഫലപ്രാപ്തി ശരിയായി രേഖപ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടനയുടെ വൈദഗ്ധ്യവും ലഭ്യമാക്കും. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ വിദേശങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ആയുര്‍വേദത്തിന്‍െറയും യോഗയുടെയും പ്രചാരണത്തിനും ബോധവത്കരണത്തിനും അവസരവും ലഭിക്കും.
ലോകാരോഗ്യ സംഘടനയുമായുള്ള ധാരണ ഇന്ത്യന്‍ ചികിത്സാരീതികളുടെ ആഗോള സ്വീകാര്യത വര്‍ധിപ്പിക്കുമെന്നും  ആയുഷ് മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.