കോടതി മുറിയിലും ആക്രമി കനയ്യയെ പിന്തുടര്‍ന്നു

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ കര്‍ശന നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ലംഘിച്ച ഡല്‍ഹി പൊലീസ്, പട്യാല ഹൗസ് കോടതി വളപ്പിലുടനീളം കനയ്യയെ ആക്രമിക്കാന്‍ അവസരമൊരുക്കിയെന്നുമാത്രമല്ല, ആക്രമികളിലൊരാളെ കോടതിമുറിക്കകത്തേക്ക് കയറാനും അനുവദിച്ചു. കറുത്ത കണ്ണട ധരിച്ചിരുന്ന അഭിഭാഷകനായ ഇയാളെ തിരിച്ചറിഞ്ഞ കനയ്യ, മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ജഡ്ജി ലവ്ലീന്‍ സിങ്ങിന് കാണിച്ചുകൊടുത്ത നിമിഷം അയാള്‍ കോടതി മുറിയില്‍നിന്ന് പുറത്തേക്കുപോയി.

എല്ലാം നോക്കിനിന്ന ഡല്‍ഹി പൊലീസ് അയാള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയും ചെയ്തു. കനയ്യ ചൂണ്ടിക്കാണിച്ചിട്ടും എന്തുകൊണ്ടാണ് കസ്റ്റഡിയിലെടുക്കാതിരുന്നതെന്ന് മജിസ്ട്രേറ്റ് ലവ്ലീന്‍ ചോദിച്ചപ്പോള്‍ പൊലീസിന് മറുപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് സുപ്രീംകോടതി നിയോഗിച്ച ആറംഗ കമീഷനോടും കനയ്യ ഈ വിവരം പങ്കുവെച്ചു.

ഡല്‍ഹി പൊലീസ് ഡെപ്യൂട്ടി കമീഷണറെ വിളിച്ചുവരുത്തി വിശദീകരണം തേടേണ്ടതുണ്ടെന്ന് സംഘത്തിലെ കപില്‍ സിബല്‍ പറഞ്ഞു. മജിസ്ട്രേറ്റിന്‍െറ നിര്‍ദേശപ്രകാരം കോടതിമുറിക്കകത്തത്തെിയ ഡെപ്യൂട്ടി പൊലീസ് കമീഷണറോട് കടുത്ത ഭാഷയില്‍ സംസാരിച്ച കപില്‍ സിബല്‍, എന്തുകൊണ്ടാണ് താങ്കള്‍ ആക്രമികളെ പിടികൂടാന്‍ നിര്‍ദേശം നല്‍കാതിരുന്നതെന്ന് ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.