ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ ബുക്കിങ് 25 ലക്ഷം കടന്നു

നോയിഡ: ‘റിങ്ങിങ് ബെല്‍സ്’ കമ്പനി 251 രൂപക്ക് ലഭ്യമാക്കുന്ന ഫ്രീഡം 251 സ്മാര്‍ട്ട് ഫോണിനുള്ള ബുക്കിങ് 25 ലക്ഷം കടന്നു. എന്നാല്‍, ബുക്ചെയ്യുന്നവര്‍ക്ക് ലഭ്യമാക്കാന്‍ ഫോണിന്‍െറ നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഫോണ്‍ സംബന്ധിച്ച സംശയങ്ങള്‍ തുടരുന്നതിനിടെ ബിസിനസ് പ്ളാന്‍ രണ്ടു ദിവസത്തിനകം വ്യക്തമാക്കുമെന്ന് കമ്പനി ഉടമ മോഹിത് ഗോയല്‍ പറഞ്ഞു. ഏപ്രില്‍ അവസാനത്തോടെ ബുക് ചെയ്തവര്‍ക്ക് ഫോണ്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലക്ഷ്യമിട്ടിരുന്ന ബുക്കിങ് 25 ലക്ഷമായിരുന്നു. ഫോണിന്‍െറ നിര്‍മാണത്തിനായി നോയിഡയിലും ഉത്തരാഖണ്ഡിലും രണ്ട് ഫാക്ടറികള്‍ സ്ഥാപിക്കും. നിലവില്‍ സംയോജനത്തിനായി നോയിഡയില്‍ പ്ളാന്‍റ് സ്ഥാപിച്ചിട്ടുണ്ടെന്നും ഗോയല്‍ പറഞ്ഞു. ഫോണ്‍ വിലയായ 251 രൂപയും ഡെലിവറി ചാര്‍ജായ 40 രൂപയും ചേര്‍ത്ത് 291രൂപയാണ് ഒരു ബുക്കിങ്ങില്‍ ലഭിക്കുക. ഇങ്ങനെ 72.5 കോടി രൂപയാണ് കമ്പനിയുടെ അക്കൗണ്ടില്‍ എത്തിയത്. ബുക്കിങ് പണം തന്‍െറ അക്കൗണ്ടിലേക്ക് മാറ്റിയിട്ടില്ളെന്നും ഫോണ്‍ നല്‍കിയതിനു ശേഷം മാത്രമേ ഈ പണം മാറ്റൂവെന്നും മോഹിത് ഗോയല്‍ അറിയിച്ചു.

freedom251.com എന്ന വെബ്സൈറ്റ് വഴിയാണ് ഫോണിന് ബുക് ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം സെക്കന്‍ഡില്‍ ആറു ലക്ഷം പേര്‍ സന്ദര്‍ശിച്ചതുമൂലം സൈറ്റ് ബ്ളോക്കായിരുന്നു.ഫോണ്‍ ബുക് ചെയ്തവരും ഓണ്‍ലൈന്‍ വഴിയല്ലാതെ ഫോണ്‍ ലഭ്യമാകാന്‍ വഴിയുണ്ടോ എന്ന് അന്വേഷിക്കാനത്തെിയവരുമായി നിരവധിപേര്‍ റിങ്ങിങ് ബെല്‍സിന്‍െറ നോയിഡയിലെ വാടക ഓഫിസിനു മുന്നില്‍ ദിവസവും എത്തുന്നുണ്ട്. അതിനിടെ അധികൃതരും നിരീക്ഷണം നടത്തുന്നുണ്ട്.  ഗൗതം നഗര്‍ ഡി.എസ്.പി അനൂപ് സിങ് കഴിഞ്ഞ ദിവസം ഗോയലുമായി പദ്ധതി സംബന്ധിച്ച  ചര്‍ച്ച നടത്തി. പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ടെന്നും തട്ടിപ്പുകള്‍ ഉണ്ടാവില്ളെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ഗോയലിന്‍െറ പാസ്പോര്‍ട്ട് ഉള്‍പ്പെടെ രേഖകള്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും എന്നാല്‍, നിലവില്‍ ഇതിനുള്ള സാഹചര്യമില്ളെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.