ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്‍െറ ഫേസ്ബുക് പ്രൊഫൈല്‍ അക്കൗണ്ട് ഹാക് ചെയ്്തതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയാണ് പ്രൊഫൈല്‍ ചിത്രത്തിലും കവര്‍ഫോട്ടോയിലും മാറ്റം വരുത്തിയത്. സൈനികര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്ന ചിത്രമാണ് പുതുതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടാം ലോകയുദ്ധ കാലത്തെ ‘ഫ്ളാഗ് ആഫ്റ്റര്‍ ദ ബാറ്റില്‍ ഓഫ് ഇവോ ജിമ’ എന്ന പ്രശസ്ത ചിത്രത്തിലെ അമേരിക്കന്‍ പതാക ഫോട്ടോഷോപ്പിലൂടെ മാറ്റം വരുത്തി ഇന്ത്യന്‍ പതാകയാക്കിയാണ് കനയ്യയുടെ പ്രൊഫൈലില്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
കനയ്യ പോസ്റ്റ് ചെയ്ത ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) ആസ്ഥാനത്തിന്‍െറ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന പ്രൊഫൈല്‍ ചിത്രവും പട്നയിലെ രക്തസാക്ഷി സ്മാരകത്തിന്‍െറ കവര്‍ ചിത്രവുമാണ് ഹാക്കര്‍മാര്‍ മാറ്റിയത്. അതേസമയം സാഹചര്യം വഷളാക്കാന്‍ ബോധപൂര്‍വമായി നടത്തുന്ന പ്രവൃത്തികളാണിതെന്നും ഇതിനെതിരെ സൈബര്‍ സെല്ലിനെ സമീപിക്കുമെന്നും വിദ്യാര്‍ഥി യൂണിയന്‍ അംഗങ്ങള്‍ അറിയിച്ചു. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ കനയ്യകുമാര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.