കുടിവെള്ളം മുട്ടിച്ച് ജാട്ട് കലാപം; ഡല്‍ഹിയില്‍ സ്കൂളുകള്‍ അടക്കുന്നു

ന്യൂഡല്‍ഹി: ഹരിയാനയിലെ ജാട്ട് കലാപത്തെ തുടര്‍ന്ന് തലസ്ഥാനമായ ഡല്‍ഹിക്ക് കുടിവെള്ളം മുട്ടുന്നു. ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള മുനാക്ക് കനാല്‍ ജാട്ട് കലാപകാരികള്‍ തടസ്സപ്പെടുത്തിയതാണ് കടുത്ത ജലക്ഷാമത്തിലേക്ക് ഡല്‍ഹിയെ തള്ളിവിട്ടത്.  തലസ്ഥാനത്ത് വെള്ളം  തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുമെന്ന് കരുതുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

കനാല്‍ തുറന്നുവിടണമെന്ന് ഹരിയാന സര്‍ക്കാറിനോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത ക്ഷാമത്തിലേക്കാണ് പോവുന്നതെങ്കില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി,ചീഫ് ജസ്റ്റിസ്, പ്രതിരോധ മേഖല, ആശുപത്രികള്‍, അഗ്നിശമന വിഭാഗം എന്നിവയ്ക്ക് തുല്യമായി റേഷന്‍ വ്യവസ്ഥയില്‍ വെള്ളം നല്‍കേണ്ടി വരുമെന്നും കെജ്രിവാള്‍ പറഞ്ഞു. കുടിവെള്ള സംസ്കരണ പ്ളാന്‍റുകള്‍ അടുത്ത 24 മണിക്കൂര്‍ കൂടിയേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ഉള്ള വെള്ളം എല്ലാവരും ശരിയായ രീതിയില്‍ സംരക്ഷിക്കണമെന്നും  കരുതലോടെ വിനിയോഗിക്കണമെന്നും കെജ്രിവാള്‍ നിര്‍ദേശിച്ചു. കുടിവെള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകള്‍ അടച്ചിടും. അന്നേ ദിവസം നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവെച്ചതായും അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.