സല്‍മാന്‍ ഖാനെ വധിക്കുമെന്ന് അജ്ഞാതന്‍െറ മുന്നറിയിപ്പ്

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന് പൊലീസിന് അജ്ഞാതന്‍െറ മുന്നറിയിപ്പ്. സല്‍മാനെ വധിക്കാന്‍ ചിലര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് രണ്ടു തവണ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യ വിളി വന്നത്. ബുധനാഴ്ചയും ആവര്‍ത്തിച്ചു. സംഭവം ഗൗരവത്തിലെടുത്തിട്ടില്ളെന്ന് പൊലീസ് പറഞ്ഞെങ്കിലും അന്വേഷണം നടക്കുന്നു. ‘സുല്‍ത്താന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ മുഴുകിയ സല്‍മാന്‍െറ സുരക്ഷാ സംവിധാനം പൊലീസ് പുന$പരിശോധിച്ചു. ദക്ഷിണ മുംബൈയിലെ മറൈന്‍ ലൈന്‍സ്, പശ്ചിമ മുംബൈയിലെ മലാഡ് എന്നിവിടങ്ങളിലെ പബ്ളിക് ഫോണുകളില്‍നിന്നാണ് അജ്ഞാതന്‍െറ വിളിവന്നത്. സി.സി.ടി.വി പരിശോധിച്ച് ആളെ കണ്ടത്തൊനുള്ള ശ്രമത്തിലാണ് പൊലീസ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.