മുനാക് കനാല്‍ തകര്‍ന്ന് 14 ദിവസങ്ങളായി വെള്ളമില്ലാതെ ഡല്‍ഹി നിവാസികള്‍

ന്യൂ ഡല്‍ഹി: ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് മുനാക് കനാല്‍ തകര്‍ത്തതു മൂലം വെള്ളമില്ലാതെ വാടിക്കരിഞ്ഞ ഡല്‍ഹി നിവാസികള്‍ പിന്നിട്ടത് 14 ദിവസങ്ങള്‍. ഹരിയാനയില്‍ ജാട്ട് സമുദായത്തെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു ജല വിതരണം തടസപ്പെട്ടത്.  യമുനാ നദിയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തിന്‍െറ 60ശതമാനവും 102 കി.മീ നീളമുള്ള മുനാക് കനാല്‍ വഴിയാണ് എത്തുന്നത്. ഹരിയാനയിലൂടെ  വരുന്ന കനാല്‍, പ്രക്ഷോഭകര്‍ തകര്‍ത്തതിന് ശേഷം കഴിഞ്ഞ തിങ്കളാഴ്ച്ച കനാലിന്‍െറ നിയന്ത്രണം സൈന്യം ഏറ്റടെുത്തതോടെ ജല വിതരണം പൂര്‍വ സ്ഥിതിയിലാക്കാനുള്ള ശ്രമം തുടരുകയാണ്.

അതേ സമയം ജല വിതരണത്തിന്‍റെ 70 ശതമാനവും പൂര്‍വസ്ഥിതിയിലായതായി ഹരിയാന ജലസേചന വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ അവസാനിച്ചിട്ടുണ്ടെന്നും ജല വിതരണം പുനസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ യുദ്ധാടിസ്ഥാനത്തില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഡല്‍ഹി ജല വകുപ്പിന്‍െറ ചെയര്‍പേഴ്സണ്‍ കനാല്‍ സന്ദര്‍ശിച്ച ശേഷം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.