ജെ.എന്‍.യുവില്‍ കശ്മീര്‍ സ്വയംനിര്‍ണയാവകാശ അനുകൂല പോസ്റ്റര്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് വേട്ടയാടുന്നതിനിടെ കാമ്പസില്‍ വിവാദ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയെ ‘വിവിധ ദേശീയതകളുടെ ജയില്‍’ എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകളില്‍ കശ്മീരിന് സ്വയംനിര്‍ണയാവകാശം നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ പുച്ഛിക്കുന്ന പോസ്റ്ററുകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തുവെന്ന് കരുതുന്ന ബേര്‍ സരായിയിലെ കേന്ദ്രത്തെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവിടെനിന്നുള്ള നാലു വിദ്യാര്‍ഥികളെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.