ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി രാംശങ്കര്‍ കത്തേരിയ പങ്കെടുത്ത ചടങ്ങില്‍ മുസ്ലിംകള്‍ക്കെതിരെ അവസാന പോരാട്ടത്തിനിറങ്ങാന്‍ ആഹ്വാനം. ആഗ്രയില്‍ കൊല്ലപ്പെട്ട വി.എച്ച്.പി പ്രവര്‍ത്തകന്‍ അരുണ്‍ മഹോറിനെ അനുസ്മരിച്ച് നടത്തിയ ചടങ്ങിലാണ് പ്രമുഖര്‍ മുസ്ലിംകള്‍ക്കെതിരെ കടുത്ത ഭീഷണിയുമായി രംഗത്തത്തെിയത്.
‘രാക്ഷസ’രായ മുസ്ലിംകള്‍ക്കെതിരെ പ്രതികാരത്തിന് സമയമായെന്നും രക്തസാക്ഷിയായ മഹോറിന് തലയോട്ടികള്‍ കാണിക്ക സമര്‍പ്പിക്കുമെന്നും വി.എച്ച്.പി നേതാവ് അലോക് ലവാനിയ പറഞ്ഞു. 13 ദിവസം നീളുന്ന മഹോറിന്‍െറ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകും മുമ്പ് ആഗ്രയില്‍, കൊല്ലപ്പെട്ട മണ്‍ടോള പ്രദേശത്ത് പ്രത്യേകിച്ച് ചോരക്കു പകരം ചോരയെടുക്കുമെന്നും തിരിച്ചടിയുണ്ടായാല്‍ അന്തിമ പോരാട്ടമായ മഹാഭാരത യുദ്ധമാകും അരങ്ങേറുകയെന്നും ലവാനിയ കൂട്ടിച്ചേര്‍ത്തു. മുസ്ലിംകള്‍ക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി മുമ്പും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നയാളാണ് വി.എച്ച്.പി ജില്ലാ സെക്രട്ടറി കൂടിയായ ലവാനിയ.
മഹോറിനു പിറകെ മറ്റൊരാളെക്കൂടി നഷ്ടപ്പെടും മുമ്പ് നാം ശക്തി തെളിയിക്കേണ്ടതുണ്ടെന്നും വരും ദിവസങ്ങളില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന പ്രക്ഷോഭം തെരുവിലത്തെുമെന്നും കേന്ദ്രമന്ത്രി കത്തേരിയ പറഞ്ഞു. ഫത്തേഹ്പുര്‍ സിക്രി എം.പി ബാബുലാല്‍, ബി.ജെ.പി എം.എല്‍.എ ജഗന്‍ പ്രസാദ്, വി.എച്ച്.പി ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മഹോര്‍ വധവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.