ഒറ്റ-ഇരട്ട അക്ക വാഹന ഫോർമുല: ചീഫ് ജസ്റ്റിസിനെ അഭിനന്ദിച്ച് കെജ് രിവാൾ

ന്യൂഡൽഹി: മലിനീകരണ തോതുകുറക്കാൻ ഡൽഹി സർക്കാർ നടപ്പിലാക്കിയ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണ പരിഷ്കാരത്തിൽ പങ്കാളിയായ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. ട്വിറ്ററിലൂടെയാണ് ഡൽഹി മുഖ്യമന്ത്രി ചീഫ് ജസ്റ്റിനെ അഭിനന്ദിച്ചത്.  ജസ്റ്റിസ് എ.കെ സിക്രിയുടെ വാഹനത്തിലാണ് താക്കൂർ ചൊവ്വാഴ്ച കോടതിയിലേക്ക് പോയത്. ജനുവരി ഒന്നാം തിയതി മുതൽ നടപ്പാക്കിയ നിയമത്തിൽ നിന്നും വി.ഐ.പികളെ ഒഴിവാക്കിയിരുന്നു.

സാധാരണക്കാരനെ പോലെ വാഹന നിയന്ത്രണത്തിൽ പങ്കാളിയായ ചീഫ് ജസ്റ്റിസിന് സെല്യൂട്ടെന്ന് ഉപ മുഖ്യമന്ത്രി മനിഷ് സിസോദിയയും ട്വീറ്റ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.