ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് പിന്തുണതേടി വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിക്കുന്ന സെമിനാറിന് ഡല്‍ഹി സര്‍വകലാശാല വേദിയാവുന്നു. ഈ മാസം ഒമ്പത്, പത്ത് തീയതികളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടകന്‍ ബി.ജെ.പി നേതാവ് ഡോ. സുബ്രമണ്യന്‍ സ്വാമിയാണ്. അന്തരിച്ച വി.എച്ച്.പി മേധാവി അശോക് സിംഗാള്‍ സ്ഥാപിച്ച അരുന്ധതി വഷിഷ്ഠ അനുസന്ധാന്‍ പീഠി (എ.വി.എ.പി)ന്‍െറ ബാനറില്‍ സര്‍വകലാശാല കാമ്പസിലെ ആര്‍ട്സ് ഫാക്കല്‍റ്റി വിഭാഗത്തിലാണ് സെമിനാര്‍. സംഘ്പരിവാര്‍ ആശയക്കാരായ സന്യാസിമാര്‍, അഭിഭാഷകര്‍, ചരിത്രകാരന്മാര്‍ തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തുന്ന പരിപാടിയില്‍ ശ്രീരാമന്‍ ഇന്ത്യയുടെ നായകന്‍ (ഇമാം എ ഹിന്ദ്) എന്ന് സാധൂകരിക്കാന്‍ മുസ്ലിം പണ്ഡിതരെയും വേദിയിലത്തെിക്കുന്നുണ്ട്.
വൈകാരിക പ്രശ്നങ്ങള്‍ക്കും വിദ്വേഷ പ്രചാരണത്തിനും കാരണമായേക്കുമെന്ന ഭീതി അധ്യാപക-വിദ്യാര്‍ഥി സമൂഹത്തില്‍നിന്ന് ഉയര്‍ന്നതോടെ സര്‍വകലാശാലക്ക് ചടങ്ങുമായി ബന്ധമില്ളെന്ന് വൈസ്ചാന്‍സലര്‍ സുധീഷ് പച്ചൗരി വിശദീകരിച്ചു.
അതേസമയം, ഇത്തരമൊരു സെമിനാറിന് വേദി വിട്ടുനല്‍കുക വഴി കേന്ദ്രസര്‍ക്കാറിന്‍െറ കാവി അജണ്ടക്ക് അരങ്ങൊരുക്കുകയാണ് സര്‍വകലാശാലാ അധികൃതരെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ഐസ) കുറ്റപ്പെടുത്തി. സെമിനാറിന് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.