മുംബൈ: തൻെറ വാഹനമിടിച്ച് ഒരാൾ കൊല്ലപ്പെട്ട കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ മഹാരാഷ്ട്ര സർക്കാർ ഒരാഴ്ചക്കകം പ്രത്യേകാനുമതി ഹരജി സമർപ്പിക്കും. കേസിൽ ബോംബെ ഹൈകോടതി സൽമാൻ ഖാനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്. നേരത്തെ സെഷൻസ് കോടതി വിധിച്ച അഞ്ച് വർഷത്തെ തടവ് ഹൈകോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
സൂപ്രീംകോടതിയെ സമീപിക്കുമെന്ന് നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചിരുന്നു. വിധി വന്ന് 90 ദിവസത്തിനുള്ളിൽ സർക്കാറിന് അപ്പീൽ പോകാൻ സാധിക്കുമെന്ന് നിയമകേന്ദ്രങ്ങൾ വ്യക്തമാക്കി.
ഡിസംബർ പത്തിനാണ് ബോംബെ ഹൈകോടതി ജഡ്ജ് എ.ആർ ജോഷി സൽമാൻ ഖാനെ കേസിൽ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചത്. അപകടം നടക്കുന്ന സമയത്ത് സൽമാനൊപ്പമുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ രവീന്ദ്ര പാട്ടീലിൻെറ മൊഴി നേരത്തെ സെഷൻസ് കോടതി പരിഗണിച്ചിരുന്നു. എന്നാൽ ഹൈകോടതിയിലെത്തിയപ്പോൾ പാട്ടീലിൻെറ മൊഴി മാറ്റിവെച്ചാണ് കേസ് പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.