പത്താന്‍കോട്ട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി

പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് സുരക്ഷാ പരിശോധന നടത്തി. ഡല്‍ഹിയില്‍ നിന്നെത്തിയ ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന. യാത്രക്കാരെ ഒഴിപ്പിച്ച ശേഷം റെയില്‍വേ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. എന്നാൽ, ബോംബ് കണ്ടെത്താനായില്ല.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് റെയില്‍വേ അറിയിച്ചു. പത്താന്‍കോട്ട് വ്യോമതാവളത്തിന് നേരെ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.