മോദി സർക്കാറിന്​ ഇന്ദിര ഗാന്ധിയുടെ ഗതി വരും –യശ്വന്ത്​ സിൻഹ

ന്യൂഡല്‍ഹി: സംഭാഷണങ്ങള്‍ക്ക് തയാറാകാതെ അസഹിഷ്ണുത കാണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ദിരയുടെ ഗതി വരുമെന്ന് മുന്നറിയിപ്പു നല്‍കിയ മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പ്രസ്താവന വിവാദമായപ്പോള്‍ തിരുത്തി. എന്നാല്‍, യശ്വന്ത് സിന്‍ഹ പറഞ്ഞതിന്‍െറ സത്തയെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തത്തെുകയും ചെയ്തു.

ഡയലോഗില്ലാത്ത ഇന്ത്യക്ക് ഒരു സാധ്യതയുമില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ വലിയ ശക്തിയാണത്. അവിടെയും ഇവിടെയും ചില വ്യതിചലനങ്ങളുണ്ട്. എന്നാല്‍, രാജ്യത്ത് ഡയലോഗ് അനുവദിക്കാത്തവരെക്കുറിച്ച് ബോധമുള്ള ഇന്ത്യന്‍ ജനത അവരെ തുടച്ചുമാറ്റുകതന്നെ ചെയ്യും. അടുത്ത തെരഞ്ഞെടുപ്പു വരെ നിങ്ങള്‍ കാത്തിരുന്നാല്‍ മതി എന്നായിരുന്നു മോദിയുടെ പേര് പരാമര്‍ ശിക്കാതെ ഗോവയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൂടി പങ്കെടുത്ത ചടങ്ങില്‍ യശ്വന്ത് സിന്‍ഹ ശനിയാഴ്ച പറഞ്ഞത്. വിയോജിപ്പിന്‍െറ ശബ്ദങ്ങള്‍ നിലനിര്‍ത്താനുള്ള ജനാധിപത്യ പരിശ്രമമായിരുന്നു അടിയന്തരാവസ്ഥയോടുള്ള ഇന്ത്യന്‍ ജനതയുടെ പ്രതികരണമെന്നും സിന്‍ഹ 1977ലെ പൊതു തെരഞ്ഞെടുപ്പിലേക്ക് സൂചന നല്‍കി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, പ്രസ്താവന വിവാദമായതോടെ ഞായറാഴ്ച ഇത് തിരുത്തിപ്പറഞ്ഞ സിന്‍ഹ, ചിലയാളുകള്‍ അസഹിഷ്ണുതയുടെ സംഭവങ്ങള്‍ പറഞ്ഞപ്പോള്‍ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അനുസ്മരിച്ച് 1977ല്‍ ഇന്ത്യന്‍ ജനത അവരെ  പാഠം പഠിപ്പിച്ചുവെന്നാണ് താന്‍ പറഞ്ഞതെന്ന് വ്യക്തമാക്കി. സംഭാഷണങ്ങള്‍ക്കു നേരെ മുഖംതിരിക്കുകയെന്നതും നമ്മുടെ പാരമ്പര്യത്തിനെതിരാണ്. അതിനാല്‍, ജനാധിപത്യവും സംഭാഷണവും നിലനില്‍ക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യശ്വന്ത് സിന്‍ഹയുടെ പ്രസ്താവനയെ പിന്തുണച്ച കോണ്‍ഗ്രസ്,  പ്രതിപക്ഷവുമായി ഏറ്റുമുട്ടലിന്‍െറ പാതയില്‍ നീങ്ങുന്ന മോദി ഡയലോഗില്‍ വിശ്വസിക്കുന്നില്ളെന്ന് പറഞ്ഞു. സംഘടനക്കകത്താണെങ്കിലും മാധ്യമങ്ങളുമായിട്ടാണെങ്കിലും വണ്‍വേ ആശയവിനിമയം മാത്രമേയുള്ളൂ മോദിക്ക് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.യശ്വന്ത് സിന്‍ഹയെയും ശത്രുഘ്നന്‍ സിന്‍ഹയെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി എം.പി രവീന്ദ്ര കുഷ്വാഹ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.