മുംബൈ: മുംബൈ-പൂണെ എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ 17 മരണം. അപകടത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ടു മാസം പ്രായമായ ഒരു കുഞ്ഞും പത്ത് സ്ത്രീകളും ഉള്‍പെടുന്നു. റായ്ഗാഡ് ജില്ലയിലെ ശിവ്ഗറിന് സമീപം ഞായറാഴ്ച പുലർച്ചെ 5.3oനായിരുന്നു അപകടം.
സതാരയില്‍ നിന്ന് മുംബൈയിലേക്ക് പോയ ആഡംബര ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട സ്വകാര്യ ബസ് നിർത്തിയിട്ടിരിക്കുന്ന കാറുകളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവരെ പനവേലിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിെൻറ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.