സംവരണം: ഹരിയാനയിൽ രണ്ടാംഘട്ട ജാട്ട്​ പ്രക്ഷോഭത്തിന്​ തുടക്കം

ചണ്ഡിഗഡ്: സർക്കാർ ജോലിയിലും വിദ്യാഭ്യാസ മേഖലകളിലും ജാതി സംവരണം ആവശ്യപ്പെട്ട് ഹരിയാനയിൽ ജാട്ട് വിഭാഗക്കാർ നടത്തുന്ന രണ്ടാംഘട്ട പ്രക്ഷോഭത്തിന് തുടക്കമായി. ആക്രമസാധ്യത മുൻ നിർത്തി ഏഴ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 55 കമ്പനി അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. അഖിലേന്ത്യ ജാട്ട് ആരാക്ഷന്‍ സംഘര്‍ഷ് സമിതിയാണ് രണ്ടാംഘട്ട പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരിയിലുണ്ടായ ആദ്യഘട്ട പ്രക്ഷോഭത്തിൽ നേതാക്കൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.

എല്ലാ പൊലീസുകാരുടെയും അവധി റദ്ദാക്കുകയും സെക്രട്ടറിയേറ്റില്‍ പ്രത്യേക കലാപനിയന്ത്രണ സംവിധാനമൊരുക്കുകയും ചെയ്തിട്ടുണ്ട്. ആദ്യഘട്ട പ്രക്ഷോഭത്തെ തുടര്‍ന്ന് ജാട്ട് അടക്കം അഞ്ച് സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നല്‍കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും പഞ്ചാബ്ഹരിയാന ഹൈകോടതി സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും സംവരണ വിഷയത്തിൽ സർക്കാറിന് താൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടാമതും പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.