സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മക്കളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കണം

ഡല്‍ഹി: പൊതുവിദ്യാലയങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്നവരുടെ മക്കള്‍ പഠിക്കുന്നതെവിടെ എന്ന ചോദ്യം കേരളത്തിലും ഉയരുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മക്കളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ചേര്‍ക്കണമെന്ന കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് യു.പിയില്‍ നിരാഹാരം. മഗ്സാസെ അവാര്‍ഡ് ജേതാവും പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. സന്ദീപ് പാണ്ഡെയാണ് അലഹബാദ് കോടതിവിധി നടപ്പാക്കാന്‍ അനിശ്ചിതകാല നിരാഹാരമാരംഭിച്ചത്.

കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 18ന് വിധി പുറപ്പെടുവിച്ച കോടതി പുതിയ വര്‍ഷം മുതല്‍ ഇതു നടപ്പാക്കാനായി ആറുമാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ യു.പി ചീഫ്സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പുതിയ അധ്യയനവര്‍ഷം തുടങ്ങാന്‍ ഒരുമാസം മാത്രം അവശേഷിക്കെ വിധി നടപ്പാക്കാന്‍ ഒരുനീക്കവും നടത്തുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. വിധി നിര്‍ദേശം തെറ്റിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.