ഇന്ത്യൻ സാമ്പത്തിക വ്യവസ്​ഥയെ തകർക്കാൻ രഘുറാം രാജൻ ''ബോംബ്​'' സ്​ഥാപിച്ചു;സുബ്രമണ്യൻ സ്വാമി

ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെതിരെ  രൂക്ഷ വിമർശവുമായി വീണ്ടും ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി . ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ തകർക്കാൻ രഘുറാം രാജൻ ടൈം ബോംബ് തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഡിസംബറിൽ പൊട്ടിത്തെറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ്  സ്വാമി രഘുറാം രാജനെതിരെ രംഗത്ത് വന്നത്. 2400 കോടി ഡോളറിെൻറ  സാമ്പത്തിക ബാധ്യതയിലേക്ക് ഇന്ത്യയിലെ ബാങ്കുകൾഎത്തിച്ചേരും.അത് ഇന്ത്യയുടെ സാമ്പത്തിക നില തകർക്കുമെന്നും സ്വാമി പറയുന്നു. കഴിഞ്ഞ 2013 ലാണ് രഘുറാം രാജൻ ബോംബ് നിർമ്മിച്ചത്. അതിെൻറ പ്രത്യാഘാതം ഡിസംബറിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.

രഘുറാം രാജനെ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്ത് നിന്ന്മാറ്റണമെന്നാവശ്യപ്പെട്ട് സ്വാമി രണ്ട് പ്രാവശ്യം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വളരെ ഗുരുതരമായ ആരോപണങ്ങളാണ് രഘുറാം രാജനെതിരെ അടുത്തിടെ സ്വാമി ഉന്നയിച്ചിരുന്നത്. രഘുറാം രാജൻ ഇന്ത്യയിലെ സാമ്പത്തിക രഹസ്യങ്ങൾ വിദേശത്തേക്ക് കടത്തിയെന്നാണ് സ്വാമിയുടെ പ്രധാന ആരോപണം.അമേരിക്കൻ ഗ്രീൻ കാർഡുള്ള രഘുറാം രാജൻ ഇന്ത്യൻ പൗരൻ അല്ലെന്നാണ് സ്വാമിയുടെ മറ്റൊരു ആരോപണം.റിസർവ് ബാങ്ക് ഗവർണർ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജെൻറ കാലാവധി സെപ്റ്റംബറിൽ അവസാനിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.