ചെന്നൈ: തനതായ സംസ്കാരവും ഭാഷയും ഉള്ള രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ഹിന്ദിയും സംസ്കൃതവും അടിച്ചേല്‍പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ ദ്രാവിഡ മുന്നേറ്റ കഴകം. ഭാഷ വൈകാരിക വിഷയമാണെന്നും ജനങ്ങളുടെ വികാരത്തെ നോവിക്കരുതെന്നും ഡി.എം.കെ വക്താവ് എ. ശരവണന്‍ പറഞ്ഞു. മറ്റ് ഭാഷകള്‍ക്ക് ഉപരിയായി ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദിക്കും സംസ്കൃതത്തിനും പരിഗണന നല്‍കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ ഭാഷ അടിച്ചേല്‍പിക്കുന്നത് രാജ്യത്തിന്‍െറ ഫെഡറല്‍ സംവിധാനത്തിലുള്ള കൈയേറ്റമാണ്.
ഹിന്ദിയും സംസ്കൃതവും പ്രത്യേകമായി കണ്ട് വളര്‍ത്തേണ്ട കാരണമില്ല. ഇത്തരം സമീപനങ്ങള്‍ രാജ്യത്തിന്‍െറ വളര്‍ച്ച താളം തെറ്റിക്കും. ജനങ്ങളുടെ അടിസ്ഥാനവിഷയങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഡി.എം.കെ ചൂണ്ടിക്കാട്ടി.
വടക്ക് കിഴക്കന്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണസൗകര്യത്തിന് ഹിന്ദി പ്രചരിപ്പിക്കേണ്ടതിന്‍െറ ആവശ്യകത ഊന്നി ഹിന്ദി അഡ്വസൈറി കമ്മിറ്റി മീറ്റില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു ഡി.എം.കെ വക്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.