കോണ്‍ഗ്രസില്‍ പുന:സംഘടനാ നടപടികള്‍ക്ക് തുടക്കം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി പുന$സംഘടിപ്പിക്കുന്ന പ്രക്രിയക്ക് കോണ്‍ഗ്രസില്‍ തുടക്കം. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, കമല്‍നാഥ് എന്നിവരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു.
രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദിന് ഉത്തര്‍പ്രദേശിന്‍െറ ചുമതല നല്‍കി.

അടുത്ത വര്‍ഷം പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കമല്‍നാഥിന് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്. യു.പിയുടെ ചുമതല ഇതുവരെ മധുസൂദനന്‍ മിസ്ത്രിക്കായിരുന്നു. പഞ്ചാബിന്‍െറ ചുമതല ഷക്കീല്‍ അഹ്മദാണ് നിര്‍വഹിച്ചുവന്നത്. എ.ഐ.സി.സിയില്‍ കൂടുതല്‍ പുന$സംഘടന നടക്കുമെന്നാണ് പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിലെ ചര്‍ച്ച. രാഹുല്‍ ഗാന്ധി വൈകാതെ പാര്‍ട്ടി അധ്യക്ഷനാവുമെന്ന ചര്‍ച്ചകള്‍ മുറുകുകയും ചെയ്തു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ചില പാര്‍ട്ടി എം.എല്‍.എമാരുടെ വോട്ട് മറുകണ്ടം ചാടിയിരുന്നു. ഹരിയാനയിലെ 14 എം.എല്‍.എമാരുടെ വോട്ട് തെറ്റായി അടയാളപ്പെടുത്തിയതിനാല്‍ അസാധുവാകുകയും കോണ്‍ഗ്രസ് പിന്തുണച്ച ആര്‍.കെ. ആനന്ദ് തോല്‍ക്കുകയും ചെയ്തു. മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ താല്‍പര്യപ്രകാരം ആഭ്യന്തരമായ അട്ടിമറി നടന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രണ്ടിടങ്ങളിലേക്കും പുതിയ ജനറല്‍ സെക്രട്ടറിമാര്‍ നിയമിതരാവുന്നത്.

67കാരനായ ഗുലാംനബി ആസാദ് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പലവട്ടം കേന്ദ്രമന്ത്രിയുമായിരുന്നിട്ടുണ്ട്. ലോക്സഭയിലെ ഏറ്റവും സീനിയറായ കോണ്‍ഗ്രസ് എം.പിയാണ് 69കാരനായ കമല്‍നാഥ്. ആസാദ് നേരത്തേ രണ്ടുവട്ടം യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.