ന്യൂഡൽഹി: 251 രൂപയുടെ സ്മാർട് ഫോണായ ഫ്രീഡം 251 ജൂൺ 28ന് പുറത്തിറക്കുമെന്ന് നിർമാണ കമ്പനിയായ റിംങിങ് ബെൽ. ഫോൺ വാങ്ങുന്നതിന് രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് കാഷ് ഒാൺ ഡെലിവറി വഴി അന്നുമുതൽ നൽകുമെന്നും നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയുടെ ഡയറക്ടർ മോഹിത് ഗോൾ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട് ഫോണാണ് തങ്ങൾ വിപണയിലിറക്കുന്നതെന്ന് അറിയിച്ച റിംങിങ് ബെൽ വ്യാജ അവകാശമുന്നയിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വിമർശമുണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഫോണിെൻറ രജിസ്ട്രേഷൻ ആരംഭിച്ചെങ്കിലും വെബ്സൈറ്റ് തകരാറിലായതോടെ ഫോൺ നൽകുന്ന സമയത്ത് പണം നൽകിയാൽ മതിയെന്നും ആദ്യ ദിനം പണമടച്ച് ബുക്ക് ചെയ്ത 30000 പേരുടെ പണം തിരിച്ച് നൽകുമെന്നും പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഫോണ്‍ ഉല്‍പാദിപ്പിക്കുന്നതെന്നാണ് കമ്പനി ഭാരവാഹികള്‍ അറിയിച്ചിരുന്നത്. ഇതിനിടെ 2500 രൂപ വിലയുളള മറ്റൊരു കമ്പനിയുടെ കോപ്പയടിയാണിതെന്നും ആരോപണമുണ്ടായിരുന്നു. നിലവിൽ ഏഴു കോടിയിൽ പരം ആളുകളാണ് ഫോണിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.