ന്യൂഡല്‍ഹി: ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകളെക്കുറിച്ച് അന്വേഷിച്ച ഏകാംഗ പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രേഖകള്‍ അറിഞ്ഞോ അറിയാതെയോ നീക്കം ചെയ്യപ്പെടുകയോ മാറ്റിവെക്കുകയോ ചെയ്തതാകാമെന്നാണ് റിപ്പോര്‍ട്ടിലെ നിഗമനം. 2009 സെപ്റ്റംബറില്‍ പി. ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് ഫയലുകള്‍ കാണാതായത്. എന്നാല്‍, ചിദംബരത്തിന്‍െറ പേര് റിപ്പോര്‍ട്ടിലില്ല.
ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് നഷ്ടപ്പെട്ട ഫയലുകളില്‍ ഒന്നുമാത്രമാണ് മന്ത്രാലയത്തിലെ അഡീ. സെക്രട്ടറി ബി.കെ. പ്രസാദിന്‍െറ പാനലിന് കണ്ടത്തൊനായത്. 2009 സെപ്റ്റംബര്‍ 18ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി അറ്റോണി ജനറലിന് അയച്ച കത്തിന്‍െറ പകര്‍പ്പാണ് ആഭ്യന്തര വകുപ്പിന്‍െറ കമ്പ്യൂട്ടറില്‍നിന്ന് കണ്ടത്തെിയത്. 2009 സെപ്റ്റംബര്‍ 29ന് ഗുജറാത്ത് ഹൈകോടതിയില്‍ അറ്റോണി ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം, ആദ്യത്തെ സത്യവാങ്മൂലത്തിന് വിരുദ്ധമാണ്. ഇശ്റത് ജഹാന്‍ ലശ്കറെ ത്വയ്യിബ ഭീകരവാദിയാണെന്നതിന് തെളിവില്ളെന്നാണ് രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ പറയുന്നത്. രണ്ട് സത്യവാങ്മൂലങ്ങള്‍ക്കൊപ്പം ആഭ്യന്തര സെക്രട്ടറിയും അറ്റോണി ജനറലും തമ്മില്‍ നടന്ന രണ്ട് കത്തിടപാടുകളുമാണ് കാണാതായത്.
അന്നത്തെ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള അടക്കം 11 ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് 52 പേജുള്ള റിപ്പോര്‍ട്ട് തയാറാക്കിയത്. ഫയലുകള്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായതിനെക്കുറിച്ച് പാര്‍ലമെന്‍റില്‍ പ്രതിഷേധമുണ്ടായതിനെതുടര്‍ന്നാണ് അന്വേഷണ പാനലിനെ നിയോഗിച്ചത്.
19കാരിയായ ഇശ്റത് ജഹാന്‍ അടക്കം മൂന്നുപേര്‍ 2004ലാണ് ഗുജറാത്തില്‍നടന്ന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ ലക്ഷ്യമിട്ട് എത്തിയ ലശ്കറെ ത്വയ്യിബ ഭീകരവാദികളാണിവരെന്നാണ് ഗുജറാത്ത് പൊലീസ് ആരോപിച്ചത്. ഈ ആരോപണം വാസ്തവവിരുദ്ധമാണെന്ന് തെളിയിക്കാനുതകുന്ന വിവരങ്ങള്‍ കാണാതായ രേഖകളിലുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.