ഛത്തീസ്ഗഢിൽ അഞ്ചു സ്ത്രീകളുള്‍പ്പെടെ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

റാംപൂര്‍: ഛത്തീസ്ഗഢ് -തെലങ്കാന അതിര്‍ത്തിയില്‍ സുരക്ഷാ ഉദ്യേഗസ്ഥരും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു സ്ത്രീകളുള്‍പ്പെടെ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.  സംസ്ഥാന അതിര്‍ത്തിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മരിച്ചവരില്‍ പ്രദേശിക മാവോയിസ്റ്റ് കമാന്റൻഡറും ഉള്‍പ്പെട്ടതായി പൊലീസ് അറിയിച്ചു.

മാവോയിസ്റ്റ് നേതാവായ ഹരികിഷാന്‍ ഖമ്മാം ഗ്രാമത്തിലെ വനത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് തെലുങ്കാന-ഛത്തീസ്ഗഢ് പൊലീസിന്‍െറ സംയുക്ത നീക്കത്തില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു.  എ.കെ 47 ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കള്‍ ഇവരുടെ ശരീരത്ത് നിന്നും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.