'ഇന്ത്യയിലെ കുട്ടികൾക്കിടയിലെ പുതിയ രോഗം'; പഠനത്തിനായി വിദേശത്ത് പോകുന്നതിനെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: വിദേശത്തേക്ക് ഇന്ത്യൻ വിദ്യാർഥികൾ പഠിക്കാൻ പോകുന്നതിനിടെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ശനിയാഴ്ചയാണ് വിദേശത്തേക്കുള്ള വിദ്യാർഥികളുടെ പോക്കിനെ വിമർശിച്ച് ധൻകർ രംഗത്തെത്തിയത്. ഇത് നമ്മുടെ വിദേശനാണ്യത്തിന്റെ ശോഷണത്തും ബുദ്ധിശോഷണത്തിനും കാരണമാവുമെന്നാണ് ധൻകറിന്റെ വിമർശനം.

ഇന്ന് രാജ്യത്തെ കുട്ടികൾക്കിടയിൽ പുതിയൊരു രോഗം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കുട്ടികൾ വലിയ രീതിയിൽ പുറത്തേക്ക് പോവുകയാണ്. പുതിയ സ്വപ്നങ്ങൾ സൃഷ്ടിക്കാനാണ് അവർ ഈ രീതിയിൽ പുറത്തേക്ക് പോകുന്നത്. എന്നാൽ, ഏത് രാജ്യത്തേക്കാണോ പോകുന്നതെന്നോ ഏത് സ്ഥാപനത്തിലാണോ പഠിക്കുന്നതെന്നോ എന്ന കാര്യത്തിൽ അവർക്ക് ഒരു ധാരണയുമില്ലെന്നും ധൻകർ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ ലോകവും ഇക്കാര്യത്തിൽ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകണം. ഇന്ത്യയിലുള്ള അവസരങ്ങളെ കുറിച്ച് അവരെ പറഞ്ഞ് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എട്ടോ പത്തോ ജോലികൾക്ക് വേണ്ടിയാണ് ഇന്ത്യയിലെ കുട്ടികൾ ശ്രമിക്കുന്നത്. എന്നാൽ, അതിനേക്കാളേ​റെ ജോലി അവസരങ്ങൾ ഇന്ത്യയിലുണ്ട്. അതിന് വേണ്ടി ഇന്ത്യയിലെ യുവാക്കൾ ശ്രമിക്കണമെന്നും ധൻകർ പറഞ്ഞു.

രാജസ്ഥാനിലെ സികാറിൽ സ്വകാര്യ വിഭ്യാഭ്യാസ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. കണക്കുകൾ പ്രകാരം 2024ൽ 1.3 മില്യൺ വിദ്യാർഥികളാണ് വിദേശരാജ്യങ്ങളിൽ പഠനത്തിനായി പോയത്. ഫീസ് ഉൾപ്പടെയുള്ള ഇനങ്ങളിൽ ആറ് ബില്യൺ ​ഡോളർ വിദേശപഠനത്തിന് വേണ്ടി ചിലവഴിക്കുകയും ചെയ്തു.

Tags:    
News Summary - ‘New disease among children’: V-P Jagdeep Dhankhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.