പത്മ പുരസ്കാരത്തിന് പ്രത്യേക മാനദണ്ഡമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: വിദേശികള്‍ക്കും പ്രവാസികള്‍ക്കും പത്മ പുരസ്കാരം നല്‍കാന്‍ നിയമപരമായ തടസ്സമില്ളെന്ന് കേന്ദ്രസര്‍ക്കാര്‍. പത്മ പുരസ്കാരത്തിന് മാനദണ്ഡമില്ളെന്നും സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉന്നതതല സമിതിയാണ് അവാര്‍ഡിന് പേര് നിര്‍ദേശിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഒട്ടേറെ ക്രിമിനല്‍ കേസില്‍  പ്രതിയായ തൃശൂര്‍ സ്വദേശി സുന്ദര്‍ ആദിത്യമേനോന് പത്മശ്രീ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ സി.കെ. പത്മനാഭന്‍ നല്‍കിയ ഹരജിയിലാണ് വിശദീകരണം.

സുന്ദര്‍ ആദിത്യമേനോന്‍െറ പേര് യു.എ.ഇയില്‍നിന്ന് ശിപാര്‍ശചെയ്യപ്പെട്ടതല്ല. ഗോവ ഗവര്‍ണര്‍, കേന്ദ്ര നിയമകാര്യ-ആഭ്യന്തര മന്ത്രിമാര്‍ എന്നിവരാണ് ഈ പേര് ശിപാര്‍ശചെയ്തതെന്നും ആഭ്യന്തര സെക്രട്ടറി പണ്ഡെ പ്രദീപ് കുമാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.1996ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം പത്മ പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട അപേക്ഷ പരിഗണിച്ച് നിര്‍ദേശിക്കാന്‍ എല്ലാ വര്‍ഷവും ഉന്നതതല സമിതിയെ പ്രധാനമന്ത്രി നിര്‍ദേശിക്കാറുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കാബിനറ്റ് സെക്രട്ടറി ചെയര്‍മാനായ സമിതിയില്‍ ആഭ്യന്തര സെക്രട്ടറി, പ്രസിഡന്‍റിന്‍െറ സെക്രട്ടറി, പ്രധാനമന്ത്രി നിയോഗിക്കുന്ന നാലുമുതല്‍ ആറുവരെ പ്രമുഖ വ്യക്തികള്‍ എന്നിവരാണ് അംഗങ്ങള്‍.

മേയ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 15വരെ ലഭിക്കുന്ന അപേക്ഷ സമിതിക്ക് അയക്കും. ശിപാര്‍ശചെയ്യപ്പെട്ടവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും സ്വഭാവവിശേഷങ്ങളും ഇന്‍റലിജന്‍സും രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാന സര്‍ക്കാറിനോട് ഇതുസംബന്ധിച്ച് അഭിപ്രായം തേടേണ്ടതില്ല. ഈ റിപ്പോര്‍ട്ടിന്‍െറകൂടി അടിസ്ഥാനത്തിലാണ് സമിതി പത്മ അവാര്‍ഡിന് പേരുകള്‍ പ്രസിഡന്‍റിന് സമര്‍പ്പിക്കുന്നത്.

സുന്ദര്‍ ആദിത്യമേനോനെതിരെ പരാതി ലഭിച്ചത് നടപടി ആരംഭിച്ച ശേഷമാണ്. സാമൂഹിക പ്രവര്‍ത്തകരുടെ വിഭാഗത്തില്‍നിന്നാണ് മേനോനെ പരിഗണിച്ചത്. നിലവിലെ ചട്ടങ്ങള്‍ പ്രകാരം നടപടിക്രമങ്ങള്‍ പാലിച്ചാണ് അവാര്‍ഡ് ജേതാവിനെ കണ്ടത്തെിയതെന്നും അഡ്വ. സി.ജി. പ്രീത മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സുന്ദര്‍ ആദിത്യമേനോനെതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് അദ്ദേഹത്തെ പുരസ്കാരത്തിനായി ശിപാര്‍ശചെയ്ത ശേഷമുള്ളതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിട്ടുണ്ട്. മേനോന് സാമൂഹിക പ്രവര്‍ത്തകനായ എന്‍.ആര്‍.ഐ പൗരനെന്ന പേരില്‍ രാജ്യത്തിന്‍െറ മഹനീയ ബഹുമതി നല്‍കുന്നത് തടയണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അടുത്തദിവസം കോടതിയുടെ പരിഗണനക്കത്തെും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.