മുംബൈ: പുതുതായി പെര്‍മിറ്റ് നല്‍കിയവയില്‍ മറാഠികളുടേതല്ലാത്തവരുടെ ഓട്ടോറിക്ഷ കത്തിക്കാന്‍ രാജ് താക്കറെ ആഹ്വാനം ചെയ്തതിനു തൊട്ടു പിന്നാലെ അന്തേരിയില്‍ ഒരു ഓട്ടോ അഗ്നിക്കിരയായി. ഇന്നു രാവിലെയായിരുന്നു സംഭവം. തിരിച്ചറിയാന്‍ പറ്റാത്ത ആളുകളാണ് ഓട്ടോ കത്തിച്ചതെന്നും സംഭവത്തിനു പിന്നില്‍ ആരാണെന്നതില്‍ വ്യക്തതയില്ളെന്നും പൊലീസ് പറഞ്ഞു.
മുംബൈയില്‍ പുതുതായി പെര്‍മിറ്റ് കിട്ടിയ ഓട്ടോയില്‍ 70 ശതമാനവും മറാഠികളുടേതല്ളെന്നും പുതിയ പെര്‍മിറ്റുള്ള ഓട്ടോ കാണുമ്പോള്‍ തടഞ്ഞു നിര്‍ത്തുകയും ഡ്രൈവറെയും യാത്രക്കാരെയും ഇറക്കി ഓട്ടോക്ക് തീകൊടുക്കുകയും ചെയ്യണമെന്നും കഴിഞ്ഞ ദിവസം താക്കറെ ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തിന്‍െറ പാര്‍ട്ടിയായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പത്താം വാര്‍ഷിക സമ്മേളനത്തിലായിരുന്നു പ്രകോപനപരമായ ഈ പ്രസംഗം.
മഹാരാഷ്ട്ര ആരുടെയും തറവാട്ടു സ്വത്തല്ളെന്നും താക്കറക്കെതിരെ ഒരു പൊലീസ് കേസെങ്കിലും എടുത്തിട്ടുണ്ടോ എന്നും ബിഹാര്‍ ഉപമുഖ്യ മന്ത്രി തേജസ്വനി യാദവ് ചോദിച്ചു. അടുത്തിടെ ബിഹാറില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് തൊഴില്‍ തേടി വന്ന ഒട്ടനവധി പേരെ താക്കറയുടെ പാര്‍ട്ടിക്കാര്‍ ഉന്നം വച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.