ഇശ്റത് ജഹാന്‍ കേസ്: ഫയല്‍ കാണാതായ സംഭവം അന്വേഷിക്കാന്‍ കമീഷന്‍

ന്യൂഡല്‍ഹി: ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി ബി.കെ. പ്രസാദിനെ ഏകാംഗ കമീഷനായി ചുമതലപ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍. കേസുമായി ബന്ധപ്പെട്ട ഫയലുകളും പ്രധാന സംഭവങ്ങളും സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ആര്‍ക്കായിരുന്നെന്ന് കമീഷന്‍ കണ്ടത്തെുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2009ല്‍ അറ്റോണി ജനറല്‍ ഗുജറാത്ത് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍െറ കോപ്പിയുള്‍പ്പെടെയുള്ള പേപ്പറുകള്‍ ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് കാണാതായിരുന്നു. രണ്ടാമത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എ.ജി മാറ്റംവരുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയം സെക്രട്ടറി ജി.കെ. പിള്ള അറ്റോണി ജനറലായിരുന്ന ജി.ഇ. വഹന്‍വതിക്ക് എഴുതിയ രണ്ടു കത്തുകളും സത്യവാങ്മൂലത്തിന്‍െറ കോപ്പിയും ഇതുവരെയും കണ്ടത്തെിയിട്ടില്ല.
ഫയലുകള്‍ കാണാതായതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണ് മാര്‍ച്ച് 10ന് പാര്‍ലമെന്‍റില്‍ വെളിപ്പെടുത്തിയത്. മഹാരാഷ്ട്ര, ഗുജറാത്ത് പൊലീസ്, ഐ.ബി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുംബൈയില്‍നിന്നുള്ള 19കാരി പെണ്‍കുട്ടി ലശ്കറെ ത്വയ്യിബയുടെ പ്രവര്‍ത്തകയാണെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞത്. രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ ഇക്കാര്യം അവഗണിച്ചതായും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രണ്ടാമത് തയാറാക്കിയ സത്യവാങ്മൂലത്തില്‍ ഇശ്റത് ജഹാനും സംഘവും തീവ്രവാദിയാണെന്നു സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഒന്നുമില്ളെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.