ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയതയുടെ നിര്‍വചനം ഭാരത് മാതാ കീ ജയ് മാത്രമാണെന്ന് ബോളിവുഡ് നടനും ബി.ജെ.പി അനുകൂലിയുമായ അനുപം ഖേറിന്‍െറ ട്വീറ്റ്. ബാക്കിയുള്ളതെല്ലാം അവരവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ഒഴിവുകഴിവിന് വേണ്ടി പറയുന്നതാണെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
കഴുത്തില്‍ കത്തി വെച്ചാലും ഭാരത് മാതാ കീ ജയ് വിളിക്കില്ല എന്ന് അസദുദ്ദീന്‍ ഉവൈസി ഞായറാഴ്ച പങ്കെടുത്ത ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു. ജെ.എന്‍.യു സംഭവ വികാസത്തിന്‍െറ പശ്ചാത്തലത്തില്‍ പുതിയ തലമുറയെ ഭാരത് മാതാ കീ ജയ് വിളിപ്പിക്കാന്‍ പഠിപ്പിക്കേണ്ടതുണ്ടെന്ന ആര്.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്‍െറ പ്രസ്താവനക്ക് മറുപടിയായാണ് ഉവൈസി ഇങ്ങനെ പറഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് അനുപം ഖേറിന്‍െറ ട്വീറ്റ്.
ഉവൈസിയുടെ പ്രസ്താവനക്കെതിരെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ശിവസേന മന്ത്രി രാംദാസ് ഖാദവും ഗോരഖ്പൂരിലെ ലോക്സഭാംഗവുമായ യോഗി ആദിത്യനാഥും രംഗത്തത്തെിയിരുന്നു. ഉവൈസി പാകിസ്താനിലേക്ക് പോകണമെന്നും അയാള്‍ക്ക് താലിബാന് മനസാണ് എന്നുമാണ് ഇരുവരും പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.