പഞ്ചാബില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം

ചണ്ഡിഗഡ്: പഞ്ചാബില്‍ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന 6 വിദ്യാര്‍ഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണം. മോട്ടോര്‍ സൈക്കിളില്‍ വന്ന രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നും ഒരു പെണ്‍കുട്ടിയുടെ മുഖത്തിന് 18 ശതമാനം വരെ പൊള്ളലേറ്റതായും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ദില്‍ജീന്തര്‍ സിങ് അറിയിച്ചു.

ആക്രമണം നടത്തിയവരില്‍ ഒരാള്‍ സാജന്‍ എന്ന 19 വയസുകാരനാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മൂന്ന് ദിവസമായി ഇയാള്‍ തന്നെ പിന്തുടരുന്നതായി വീട്ടില്‍  അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിഷയം സാജന്‍െറ വീട്ടുകാരോടു പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ സാജനെ മാതാപിതാക്കള്‍ ശാസിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയും അക്രമിയും ഒരേ സ്കൂളിലാണ് പഠിക്കുന്നത്.

അതേസമയം പെണ്‍കുട്ടിയുടെ ചികിത്സക്ക് ഉടനടി 50,000 രൂപ നല്‍കാന്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ജില്ലാ വിദ്യാഭ്യാസ ഒഫീസര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രി ആശുപത്രിയിലത്തെി  പെണ്‍കുട്ടിയുടെ പിതാവിനെയും ചികിത്സിക്കുന്ന ഡോക്ടറെയും കണ്ട് വിവരങ്ങള്‍ ആരായുകയും ചെയ്തിട്ടുണ്ട്. അക്രമികള്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കാനും മന്ത്രി അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.