ന്യൂഡൽഹി: 'ഭാരത് മാതാകി ജയ്' എന്ന് വിളിക്കില്ലെന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി രാജ്യദ്രോഹിയെന്ന് ബി.ജെ.പി നേതാവ്. അദ്ദേഹത്തിന്‍റെ നാവ് അരിയുന്നവർക്ക് ഒരു കോടി രൂപ നൽകുമെന്നും പ്രഖ്യാപിച്ച് ഉത്തർ പ്രദേശിലെ ബി.ജെ.പി നേതാവ് ശ്യാം പ്രകാശ് ദ്വിവേദിയാണ് രംഗത്തെത്തിയത്. രാജ്യദ്രോഹിയായ ഉവൈസിക്ക് ഇന്ത്യയിൽ താമസിക്കാൻ അവകാശമില്ലെന്നും ശ്യാം പ്രകാശ് പറഞ്ഞു.
ഉവൈസി രാജ്യദ്രോഹിയാണെന്നും 'ഭാരത മാത'യെ അവഹേളിച്ച ഉവൈസിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിലെ അശോക് റോഡിലുള്ള അദ്ദേഹത്തിന്‍റെ ഒാഫീസിന് മുന്നിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
യുവ തലമുറയിൽ രാജ്യസ്നേഹം വളർത്തുന്നതിനായി ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതാണ് ഭാരത് മാതാ കി ജയ് എന്ന് വിളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ തന്‍റെ കഴുത്തിൽ കത്തിവെച്ചാലും അങ്ങനെ വിളിക്കില്ലെന്നാണ് ഉവൈസി പ്രതികരിച്ചത്.
അതിനിടെ ഭാരത് മാതാ കി ജയ് എന്ന് വിളിക്കാൻ വിസമ്മതിക്കുന്നവരുടെ പൗരത്വവും വോട്ടാവകാശം പിൻവലിക്കണമെന്ന് ശിവസേന മുഖപത്രമായ സാമ്നയിലൂടെ അവകാശപ്പെട്ടു. ദേശീയ പതാകയെ അപമാനിച്ച ഹാർദിക് പട്ടേൽ ഇപ്പോൾ ജയിലിലാണ്. ഭാരത മാതാവിനെ അപമാനിച്ച ഉവൈസിയും രാജ്യദ്രോഹമല്ലേ ചെയ്തത്. ഇവിടെ ഒരു ബി.ജെ.പി മുഖ്യമന്ത്രിയുണ്ട്. ലാത്തൂരിൽ വെച്ച് രാജ്യത്തെ അപമാനിച്ചതചിന് ശേഷം ഏങ്ങിനെയാണ് അയാളെ മഹാരാഷ്ട്ട്ര വിടാൻ അനുവദിച്ചതെന്ന് മുഖ്യമന്ത്രി മറുപടി പറയണം. ഉവൈസിയെ പോലുള്ളവരുടെ ആശയങ്ങൾ പിന്തുടർന്നത് കൊണ്ടാണ് മുസ്ലിം സമുദായം പിന്നോക്കമായതെന്നും സാമ്ന കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.