സ്വകാര്യ സ്ഥലത്തെ അശ്ലീലത ക്രിമിനൽ കുറ്റമല്ലെന്ന്​ ബോബെ ​ൈഹകോടതി

മുംെബെ: സ്വകാര്യ സ്ഥലത്ത് അശ്ലീലമായ കാര്യങ്ങൾ ചെയ്യുന്നത് ക്രിമിനൽകുറ്റമായി കാണാൻ കഴിയില്ലെന്ന് ബോംബെ ഹൈകോടതി. ഫ്ലാറ്റിനുള്ളിൽ നടന്ന സംഭവത്തിൽ 13 േപർെക്കതിരായ കേസ് തള്ളിക്കൊണ്ടാണ് ഹൈകോടതിയുടെ വിധി.

കഴിഞ്ഞ ഡിസംബറിൽ മുംബൈ അേന്ധരി പൊലീസാണ് യുവാക്കൾക്കെതിരെ കേസെടുത്തത്. ഫ്ലാറ്റിനുള്ളിൽ ഉച്ചത്തിൽ പാട്ടുവച്ച് സ്ത്രീകൾ നൃത്തം ചെയ്‌തതായും ഇവർക്ക് പുരുഷന്മാർ പണമെറിഞ്ഞു നൽകിയെന്നുമാണ് കേസ്. പരാതിയെ തുടർന്ന് ഫ്ലാറ്റിൽ റെയ്ഡ് നടത്തിയ പൊലീസ് ഇവരെ കസ്റ്റ‌ഡിയിലെടുത്ത്  കേസെടുക്കുകയായിരുന്നു.

ഫ്ലാറ്റ് പൊതുസ്ഥലമല്ലെന്ന പ്രതിഭാഗം അഭിഭാഷകെൻറ വാദം  അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഫ്ലാറ്റ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതും എല്ലാവർക്കും പ്രവേശനം ഇല്ലാത്ത സ്ഥലമാണതെന്നും, സ്വകാര്യ സ്ഥലങ്ങളിലെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കേസെടുക്കാൻ ഇന്ത്യൻ നിയമത്തിൽ വകുപ്പില്ലെന്നും കോടതി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.