ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാനത്തെുന്ന അഞ്ചംഗ പാകിസ്താന്‍ സംഘത്തിന് ഇന്ത്യ വിസ അനുവദിച്ചു. ഞായറാഴ്ച ന്യൂഡല്‍ഹിയിലത്തെുന്ന സംഘം തിങ്കളാഴ്ച തെളിവെടുപ്പ് തുടങ്ങും. പഞ്ചാബ് തീവ്രവാദ വിരുദ്ധ വകുപ്പ് ഓഫിസര്‍ മുഹമ്മദ് താഹിര്‍ റായ്, ലാഹോര്‍ ഇന്‍റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഷിം അര്‍ഷാദ്, ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ തന്‍വീര്‍ അഹമ്മദ്, ആര്‍മി ഇന്‍റലിജന്‍സ് ലഫ്. കേണല്‍ ഇര്‍ഫാന്‍ മിര്‍സ, ഗുജ്ജര്‍വാല ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസര്‍ ഷാഹിദ് തന്‍വീര്‍ എന്നിവരാണ് സംഘത്തില്‍. എന്‍.ഐ.എയുമായും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുമായും സംഘം കൂടിയാലോചന നടത്തും. പത്താന്‍കോട്ട് വ്യോമതാവളത്തില്‍ പരിമിതമായ പരിശോധന മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. സാര്‍ക് ഉച്ചകോടിക്ക് മുന്നോടിയായി നേപ്പാളില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നാണ് അന്വേഷണ സംഘം മാര്‍ച്ച് 27ന് എത്തുമെന്ന് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.