ഭാരത്​ മാതാ കീ ജയ്​ വിളിക്കാൻ ആരെയും നിർബന്ധിക്കരുതെന്ന്​ മോഹൻ ഭഗവത്

ലക്നൗ: ജനങ്ങളെ നിർബന്ധിപ്പിച്ച് ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിക്കുന്നതിൽ നിന്ന് ആർ.എസ്.എസ് പ്രവർത്തകർ വിട്ടു നിൽക്കണമെന്ന് മോഹൻ ഭഗവത്. ഭാരത് മാതാ മുദ്രാവാക്യം ജനങ്ങൾ സ്വയം അറിഞ്ഞ്ചൊല്ലുകയാണ് വേണ്ടത്. ജനങ്ങളെ നിർബന്ധിച്ച് ചൊല്ലിക്കുന്ന തരത്തിൽ പ്രവർത്തകർ ഇടപെടരുെതന്നും   ആർ.എസ്.എസ് മേധാവി നിർദേശിച്ചു. ലക്നൗവിൽ ആർ.എസ്.എസ് സ്മൃതി ഭവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്. എല്ലാവരെയും ഒപ്പം കൂട്ടുക എന്നതാണ് ആർ.എസ്.എസ് നയം. ദേശീയതയുടെ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് പരപ്രേരണ കൂടാതെയായിരിക്കണമെന്നും നിർബന്ധം മൂലമാകരുതെന്നും ഭഗവത് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടത്തിയ പ്രസ്താവനക്ക് വിരുദ്ധമാണ്  ഭഗവതിെൻറ ഇന്നത്തെ പ്രസ്താവന. ലോകത്തെ മുഴുവൻ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിപ്പിക്കുകയാണ് ആർ.എസ്.എസിെൻറ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം ഭഗവത് പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.