ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആകാശ് മിസൈലുകൾ ഇനി ആവശ്യമില്ലെന്ന് സൈന്യം. നേരത്തെ ഒാർഡർ ചെയ്തിരുന്ന 14,180 കോടി രൂപയുടെ ആയുധങ്ങൾ ലഭിച്ചെന്നും ഇനി ഇസ്രായേൽ നിർമിത അത്യാധുനിക ആയുധങ്ങളാണ് വേണ്ടതെന്നും സൈന്യം ആവശ്യപ്പെട്ടു. ആയുധങ്ങൾക്കായി ഇനിയും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് തിരിച്ചടിയാവുമെന്നും റിപ്പോർട്ടുണ്ട്.
ആകാശ് മിസൈലുകളുടെ അസ്ഥിരത ചൂണ്ടിക്കാട്ടി നേരത്തെ ഇന്ത്യൻ നാവികസേനയും ആകാശ് മിസൈലുകൾ ഉപേക്ഷിച്ച് ഫ്രാൻസിൽ നിന്നുള്ള മിസൈലുകൾ ആവശ്യപ്പെട്ടിരുന്നു.
പുറത്തുനിന്നുള്ള വ്യോമാക്രമണങ്ങൾ തടയാൻ ആകാശ് ഫലപ്രദമല്ലെന്ന് കരസേന നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. റഷ്യ, സ്വീഡൻ, ഇസ്രയേൽ എന്നിവിടങ്ങളിൽ നിന്നുള്ള മിസൈലുകൾ പരീക്ഷണം നടത്തിയതിൽ ഇസ്രായേലിെൻറ സ്പൈഡർ മിസൈലുകളാണ് മികച്ചതെന്ന് സൈന്യം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.