ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്‍െറ സംസ്ഥാനനേതൃത്വത്തില്‍ രണ്ടാഴ്ചക്കകം വന്‍ അഴിച്ചുപണി നടന്നേക്കുമെന്ന് സൂചന. 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബ്രാഹ്മണ സമുദായാംഗമായ ഒരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനും ആലോചനയുണ്ട്. രാഹുലിനെയൊ പ്രിയങ്കയെയോ നേതൃരംഗത്തേക്ക് കൊണ്ടുവരണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന് താല്‍പര്യമുണ്ടത്രെ. എന്നാല്‍, പാര്‍ട്ടി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ഇവരെ പരീക്ഷിക്കാന്‍ തയാറാകുമോയെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്‍െറ ഉപദേശകനായി പ്രവര്‍ത്തിച്ചശേഷം കോണ്‍ഗ്രസിലത്തെിയ പ്രശാന്ത് കിഷോറാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനായി തന്ത്രങ്ങള്‍ മെനയുന്നത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബ്രാഹ്മണനെ പരിഗണിക്കണമെന്നത് ഇദ്ദേഹത്തിന്‍െറ നിര്‍ദേശമാണ്.

മണ്ഡല്‍-മന്ദിര്‍ രാഷ്ട്രീയത്തിന്‍െറ ഉദയത്തിനുശേഷം സംസ്ഥാനത്തെ 12 ശതമാനത്തോളം വരുന്ന ബ്രാഹ്മണസമുദായം പാര്‍ട്ടിയെ കൈയൊഴിഞ്ഞെന്നും ഈവിഭാഗത്തെ കൂടെനിര്‍ത്താന്‍ അവരില്‍പെട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കുകയാണ് മാര്‍ഗമെന്നും കണക്കുകൂട്ടുന്നു. നിലവില്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ അഴിച്ചുപണി സംബന്ധിച്ച തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളുണ്ടായിരുന്ന പാര്‍ട്ടിക്ക് 2014ല്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.