ആം ആദ്മി സര്‍ക്കാര്‍ മൂന്ന് മാസത്തിനിടെ പരസ്യത്തിന് ചെലവിട്ടത് 15 കോടി

ആം ആദ്മി സര്‍ക്കാര്‍ മൂന്ന് മാസത്തിനിടെ പരസ്യത്തിന് ചെലവിട്ടത് 15 കോടി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ മൂന്ന് മാസത്തിനിടെ അച്ചടി മാധ്യമങ്ങളില്‍ പരസ്യത്തിനായി ചെലവിട്ടത് 15 കോടി രൂപ . ഒരു ദിവസം 16 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പരസ്യത്തിനായി ഉപയോഗിക്കുന്നത്. ഡല്‍ഹിക്ക് പുറമേ കേരളം, കര്‍ണാടക, ഒഡീഷ, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിലെ  മാധ്യമങ്ങളിലും  ആം ആദ്മി സര്‍ക്കാര്‍ പരസ്യം നല്‍കിയിരുന്നു.  ഈ വര്‍ഷം ഫെബ്രുവരി 10 മുതല്‍ മെയ് 11 വരെയുള്ള കാലത്താണ് 14.56 കോടി രൂപ ചെലവിട്ടതെന്നാണ ്വിവരവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ വ്യക്തമാക്കുന്നത്.  

ഗവണ്‍മെന്‍റിന്‍െറ നയപരിപാടികളെ കുറിച്ചുള്ള അറിവ് നല്‍കാന്‍ പരസ്യത്തിലുടെ കഴിയുമെന്നാണ് ആം ആദ്മി നേതാക്കള്‍ പറയുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്ന് കഴിഞ്ഞു. ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനും പെന്‍ഷന്‍ നല്‍കാനും പണമില്ളെന്ന് പറയുന്ന സര്‍ക്കാരാണ് പരസ്യത്തിനായി വന്‍ തുക ചെലവിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ കുറ്റപ്പത്തെി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.