പാസ്പോര്‍ട്ട് അപേക്ഷയില്‍ പിതാവിന്‍െറ പേര് നിര്‍ബന്ധമല്ല –ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അപേക്ഷയില്‍ പിതാവിന്‍െറ പേര് നിര്‍ബന്ധമല്ളെന്ന് ഡല്‍ഹി ഹൈകോടതി. പിതാവില്ലാത്ത കുട്ടികള്‍ക്ക് മാതാവായിരിക്കും സ്വാഭാവിക രക്ഷാകര്‍ത്താവ് എന്നിരിക്കെ പാസ്പോര്‍ട്ട് അപേക്ഷയില്‍ പിതാവിന്‍െറ പേര് പരാമര്‍ശിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ളെന്നാണ് ഡല്‍ഹി ഹൈകോടതി ജസ്റ്റിസ് മന്‍മോഹന്‍ ഉത്തരവിട്ടത്.

മാതാവ് മാത്രമുള്ള പെണ്‍കുട്ടി നല്‍കിയ പാസ്പോര്‍ട്ട് അപേക്ഷ, പിതാവിന്‍െറ പേരില്ളെന്ന കാരണത്താല്‍ നിരസിച്ച അധികൃതരുടെ നടപടി ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.രക്ഷാകര്‍ത്താവിന്‍െറ സ്ഥാനത്ത് മാതാവിന്‍െറ പേര് നല്‍കിയ അപേക്ഷ സ്വീകരിക്കണമെന്നും റീജനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.നിലവിലെ നിയമപ്രകാരം പിതാവിന്‍െറ പേര് വേണമെന്ന് പാസ്പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ബന്ധിക്കാമെങ്കിലും പിതാവില്ലാത്ത ഘട്ടങ്ങളില്‍ അത് നിര്‍ബന്ധിക്കാനാകില്ല. ലൈംഗിക തൊഴിലാളികള്‍, ഐ.വി.എഫ് ചികിത്സ മുഖേന ജനിക്കുന്ന കുട്ടികള്‍, മാനഭംഗത്തിനിരയായ യുവതികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍, പിതാവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ എന്നിവര്‍ക്ക് പിതാവിന്‍െറ പേര് പരാമര്‍ശിക്കാനായെന്ന് വരില്ല. ഈ ഘട്ടത്തില്‍ മാതാവ് സ്വാഭാവിക രക്ഷാകര്‍ത്താവായി പരിഗണിക്കണമെന്ന് കോടതി നിരീക്ഷിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.