ശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുൽ മുജാഹിദീന്‍ ഭീകരന്‍ താരിഖ് പണ്ഡിറ്റ് പിടിയിൽ. ശനിയാഴ്ച്ച പുല്‍വാമ സൈനിക യൂണിറ്റിന് മുമ്പാകെ അപ്രതീക്ഷിതമായി കീഴടങ്ങുകയായിരുന്നു. 'എ' കാറ്റഗറി തീവ്രവാദികളിൽപ്പെടുന്ന താരിഖിനെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് മൂന്നു ലക്ഷം രൂപ പാരിതോഷികം അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുൽ മുഖ്യ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ പ്രധാന സഹായിയായാണ് ഇയാൾ അറിയപ്പെടുന്നത്.
ആറു മാസങ്ങള്‍ക്കു മുമ്പ് പുല്‍വാമ ജില്ലയില്‍ യുവാക്കളെ ഹിസ്ബുൽ മുജാഹിദീനില്‍ ചേര്‍ക്കാന്‍ ശ്രമം നടത്തിയതിന് പിന്നില്‍ ബുര്‍ഹാന്‍ വാണിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് റിപ്പോര്‍ട്ടുണ്ട്. താരിഖിനെ ചോദ്യം ചെയ്യുന്നത് വഴി ബുര്‍ഹാന്‍ വാണിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
കശ്മീരില്‍ നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് താരീഖ്. കഴിഞ്ഞ ഏപ്രിലില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ താരിഖിന്‍റെ ബന്ധു നസീര്‍ കൊല്ലപ്പെട്ടിരുന്നു. നസീറിനൊപ്പമാണ് ഇയാൾ ഹിസ്ബുൽ മുജാഹിദീനിൽ അംഗമാവുന്നത്. നസീറിന്‍റെ മരണത്തോടെ കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ദൂതര്‍ മുഖേന സുരക്ഷാസേനയുമായി താരിഖ് ബന്ധപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.