ന്യൂഡല്‍ഹി: 2016-17 സാമ്പത്തികവര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.7 ശതമാനം വളര്‍ച്ച നേടുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സര്‍വേ. വ്യവസായ, കാര്‍ഷിക മേഖലകളിലെ മെച്ചപ്പെട്ട പ്രകടനമാവും വളര്‍ച്ചയില്‍ നിര്‍ണായകമാവുക. എന്നാല്‍, വിദേശ നിക്ഷേപരംഗത്ത് ആറുമാസത്തെ കാത്തിരിപ്പ് വേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കാര്‍ഷികരംഗത്ത് 2.8 ശതമാനവും വ്യവസായമേഖലയില്‍ 7.1 ശതമാനവുമാണ് വളര്‍ച്ചാ സാധ്യത. സേവനമേഖലയില്‍ ഇത് 9.6 ശതമാനമാകും. വിവിധ മേഖലകളിലെ സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് എക്കണോമിക് ഒൗട്ലുക് സര്‍വേ എന്ന പേരില്‍ പുറത്തുവിട്ടത്. നടപ്പ് സാമ്പത്തികവര്‍ഷം 7.6 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു കഴിഞ്ഞമാസം റിസര്‍വ് ബാങ്ക് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.